LiveTV

Live

Entertainment

"ഈ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഫാൻസുകാര്‍ എന്ത് നേടി? ലാലേട്ടന്റെ മൗനം ഭയപ്പെടുത്തുന്നു"; ഹരീഷ് പേരടി

ഫാൻസുകാരുടെ അഴിഞ്ഞാട്ടത്തിന് ഇനിയും സാംസ്കാരിക കേരളം വളം വെച്ചുകൊടുക്കണോ എന്നും ഹരീഷ് പേരടി ചോദിക്കുന്നു

"ഈ പാവപ്പെട്ട  കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഫാൻസുകാര്‍ എന്ത് നേടി? ലാലേട്ടന്റെ മൗനം ഭയപ്പെടുത്തുന്നു"; ഹരീഷ് പേരടി

മോഹൻലാലിനെ ഒരു ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച പരിപാടിയില്‍ മോശമാക്കി അവതരിപ്പിച്ചു എന്നാരോപിച്ച് മിമിക്രി കലാകാരനായ ജോബി പാലായ്ക്കു നേരെ വലിയ സെെബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെ സ്‌കിറ്റ് ചെയ്ത ജോബിയും ചാനലും ക്ഷമ പറഞ്ഞിരുന്നു. ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജോബി ക്ഷമ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ മിക്രി കലാകാരനായ ജോബിക്കു നേരെ നടന്ന ആക്രമങ്ങളെ അപലപിച്ച് നടൻ ഹരീഷ് പേരടി പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. ഇൌ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടിയെന്നും ലാലേട്ടന്റെ മൗനം പാലിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും ഹരീഷ് പറയുന്നു.

ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. ഫാൻസുകാരുടെ അഴിഞ്ഞാട്ടത്തിന് ഇനിയും സാംസ്കാരിക കേരളം വളം വെച്ചുകൊടുക്കണോ എന്നും ഹരീഷ് പേരടി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാൻസ് അസോസിയേഷൻ എന്താണ് നേടിയത്....ഇത്തരം ഫാൻസ് ഗുണ്ടായിസം...

Posted by Hareesh Peradi on Friday, August 21, 2020