LiveTV

Live

Entertainment

ആരാധകര്‍ ആഘോഷമാക്കിയ ' ലൂസിഫര്‍ കിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ശോഭന

രണ്ടു പേരും ചേർന്ന്‌ വലിക്കുമ്പോൾ വാതിലിന്‍റെ കട്ടിളപ്പടിയിൽ ചവിട്ടിപ്പിടിച്ചൊരു പ്രകടനം

ആരാധകര്‍ ആഘോഷമാക്കിയ ' ലൂസിഫര്‍ കിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ശോഭന

എന്‍റെ പിള്ളാരെ തൊടുന്നോടാ? ലൂസിഫറില്‍ പൊലീസുകാരന്‍റെ നെഞ്ചത്ത് ചവിട്ടിയുള്ള മോഹൻലാലിന്‍റെ ആക്ഷൻ പ്രകടനം സിനിമയില്‍ ഏറ്റവും കയ്യടി നേടിയ രംഗമായിരുന്നു. പിന്നീട് പല രീതിയില്‍ ആ രംഗം ആഘോഷിക്കപ്പെടുകയും ചെയ്താല്‍. എന്നാല്‍ ലാലിന് മുന്‍പേ ഈ ആക്ഷന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ശോഭന പ്രയോഗിച്ചിട്ടുണ്ടെന്നാണ് ഒരു സിനിമാസ്വാദകന്‍റെ കണ്ടെത്തല്‍. 1997ല്‍ പുറത്തിറങ്ങിയ ഹിറ്റ്ലര്‍ എന്ന സിനിമയിലാണ് ശോഭന ഈ പ്രകടനം നടത്തിയിരിക്കുന്നത്. ഇന്നസെന്‍റും കൊച്ചിൻ ഹനീഫയും കൂടി ശോഭനയെ പിടിച്ചു കൊണ്ട്‌ വന്നിട്ട്‌ അവസാനം ബലമായി തിരിച്ചു കൊണ്ടുപോയി വിടാൻ ശ്രമിക്കുമ്പോൾ, ഞാൻ വരില്ലാ എന്നും പറഞ്ഞ്‌ ശോഭന എതിർത്തുകൊണ്ടുള്ള ഈ സീനിലാണ് ഈ ആക്ഷനുള്ളതെന്ന് സിനിമാ ഗ്രൂപ്പായ എം3ഡിബിയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ജോസ് മോന്‍ വാഴയിലിന്‍റെ കുറിപ്പ്

ചുമ്മാ ഒരു രസത്തിനു ഹിറ്റ്ലർ സിനിമ വീണ്ടും കണ്ടിരിക്കുമ്പോഴാണ്‌ ഈ ഒരു സീൻ ശ്രദ്ധയിൽ പെട്ടത്‌. ഇന്നസെന്‍റും കൊച്ചിൻ ഹനീഫയും കൂടി ശോഭനയെ പിടിച്ചു കൊണ്ട്‌ വന്നിട്ട്‌ അവസാനം ബലമായി തിരിച്ചു കൊണ്ടുപോയി വിടാൻ ശ്രമിക്കുമ്പോൾ, ഞാൻ വരില്ലാ എന്നും പറഞ്ഞ്‌ ശോഭന എതിർത്തുകൊണ്ടുള്ള ഈ സീൻ.

രണ്ടു പേരും ചേർന്ന്‌ വലിക്കുമ്പോൾ വാതിലിന്‍റെ കട്ടിളപ്പടിയിൽ ചവിട്ടിപ്പിടിച്ചൊരു പ്രകടനം... അതും ഇന്നസെന്‍റിന്‍റെ കഴുത്തിനൊപ്പം ആണ്‌ ശോഭന കാലുകൊണ്ട്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌ എന്ന്‌ കണ്ടപ്പോ അന്തം വിട്ടു. രണ്ട്‌ മൂന്ന്‌ തവണ കണ്ടു നോക്കി, ഇത്ര ഈസിയായിട്ട്‌ അത്ര ഉയരത്തിൽ ചവിട്ടിപ്പിടിച്ചിരിക്കുന്ന ആ മെയ്വ്വഴക്കം...!

ശെരിയാണ്‌, ശോഭനയുടെ ഡാൻസിലൂടെ ഈ മെയ്‌വഴക്കം പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. നമ്മൾ കണ്ടിട്ടുള്ളതാണ്‌. എന്നാൽ മലയാളസിനിമയിൽ ഈ ഒരു കഴിവിനെ ഉപയോഗിച്ചിട്ടില്ല എന്ന്‌ തോന്നുന്നു. ശെരിയല്ലെ? അതോ ഞാൻ കാണാത്ത ഏതെങ്കിലും ശോഭന സിനിമയുണ്ടോ അങ്ങനെ? മണിചിത്രത്താഴ് അല്ലാതെ ഏതെങ്കിലും സിനിമയിൽ ശോഭനയുടെ ഡാൻസിനെ പോലും കൂടുതലായി ഉപയോഗിച്ചോ...?