LiveTV

Live

Entertainment

കുട്ടികളുടെ മനം കവര്‍ന്ന് കൊന്നപ്പൂക്കളും മാമ്പഴവും; ഒ.ടി.ടി വഴി റിലീസ് ചെയ്യുന്ന മൂന്നാമത്തെ മലയാള ചിത്രം

പൂര്‍ണമായും ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് കൊന്നപ്പൂക്കളും മാമ്പഴവും.

കുട്ടികളുടെ മനം കവര്‍ന്ന് കൊന്നപ്പൂക്കളും മാമ്പഴവും; ഒ.ടി.ടി വഴി റിലീസ് ചെയ്യുന്ന മൂന്നാമത്തെ മലയാള ചിത്രം

കുട്ടികളുടെ മനം കവര്‍ന്ന് കൊന്നപ്പൂക്കളും മാമ്പഴവും. കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസായ കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മെയിന്‍സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം റിലീസ് ചെയ്തത്.

മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പുതിയ ഉണര്‍വാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രം നല്‍കുന്നത്. സ്‌കൂള്‍ അവധിക്കാലത്തെ വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങളും കലഹങ്ങളും കളിചിരികളും പ്രമേയമാക്കിയ ചിത്രം ആഗസ്ത് എട്ടാം തീയ്യതിയാണ് മെയിന്‍ സ്ട്രീമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എസ്. അഭിലാഷ് സംവിധാനം ചെയ്ത ചിത്രം കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. അതോടൊപ്പം വിദേശ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ജയ്ഡന്‍ ഫിലിപ്പാണ് സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദര്‍ശ് കുര്യന്‍ ക്യാമറ നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ബി.നീനയാണ്. പൂര്‍ണമായും ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് കൊന്നപ്പൂക്കളും മാമ്പഴവും.