LiveTV

Live

Entertainment

മൈ മദര്‍; ഇത് പ്രളയക്കെടുതികളെ അതിജീവിച്ച അമ്മമാരുടെ കഥ

കൃഷ്ണ ദേവ് സംവിധാനം ചെയ്ത 'മൈ മദര്‍' എന്ന ഹ്രസ്വ ചിത്രമാണ് പ്രളയക്കെടുതികളെ അതിജീവിച്ച അമ്മമാരുടെ കഥ പറയുന്നത്.

മൈ മദര്‍; ഇത് പ്രളയക്കെടുതികളെ അതിജീവിച്ച അമ്മമാരുടെ കഥ

കേരളത്തിലെ പ്രളയക്കെടുതികളും അവ നമ്മുക്ക് തന്ന ആഘാതങ്ങളും ചെറുതല്ല. കോഴിക്കോട് കട്ടിപ്പാറയും നിലമ്പൂരിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും, ഒടുവില്‍ ഉണ്ടായ രാജമല ദുരന്തവുമൊക്കെ മലയാളികളെ അത്രമേല്‍ തകര്‍ത്ത് കളഞ്ഞതാണ്. ഈ ദുരന്തങ്ങള്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൃഷ്ണ ദേവ് സംവിധാനം ചെയ്ത മൈ മദര്‍ എന്ന ഹ്രസ്വ ചിത്രമാണ് പ്രളയക്കെടുതികളെ അതിജീവിച്ച അമ്മമാരുടെ കഥ പറയുന്നത്. അമ്മ തന്നെയാണ് പ്രകൃതി എന്നാണ് ഈ വലിയ ചെറിയ ചിത്രം മുന്നോട്ട് വെക്കുന്ന പ്രമേയം. മനുഷ്യന്‍ പ്ര‍കൃതിക്ക് കൊടുക്കുന്നതാണ് പ്രകൃതി നമുക്ക് തിരിച്ചു നല്‍കുന്നത് എന്ന് കൂടി 'മൈ മദര്‍' പറഞ്ഞുവെക്കുന്നു.

അമ്മിണിയമ്മ, സൂരജ് നന്ദന്‍, നവ്യ, ബിന്ദു അന്തിക്കാട്, നൈനാന്‍ തോമസ്, ബഷീര്‍, റെയാന്‍ തോമസ്, മേഘന, റോണി തോമസ് എന്നിവരാണ് അഭിനേതാക്കള്‍. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹെല്‍വിന്‍ ആണ്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് മൈ മദറിന് ലഭിക്കുന്നത്.