LiveTV

Live

Entertainment

ഫഹദ്-മഹേഷ് നാരായണന്‍ ചിത്രം; 'സീ യു സൂണ്‍' റിലീസിനെത്തുന്നു

ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്

ഫഹദ്-മഹേഷ് നാരായണന്‍ ചിത്രം; 'സീ യു സൂണ്‍' റിലീസിനെത്തുന്നു

ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രം 'സീ യൂ സൂണ്‍' റിലീസിനെത്തുന്നു. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഫഹദിനെക്കൂടാതെ ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. മലയാള സിനിമയിൽ പുതിയൊരു ഫോർമാറ്റ് കൊണ്ടുവരുന്നതിനുള്ള ശ്രമമെന്ന നിലയില്‍ സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

#CUSoonOnPrime premiering on september 1👨‍💻 #MaheshNarayanan Fahadh Faasil Roshan Mathew #DarshanaRajendran #SabinUralikandy Gopi Sundar #KunalRajan #VishnuGovind

Posted by Amazon Prime Video on Friday, August 21, 2020

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ഗോപി സുന്ദറിന്‍റേതാണ് സംഗീത സംവിധാനം. ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ തന്നെ സംവിധാനം ചെയ്യുന്ന 'മാലിക്ക്' ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന് പിന്നാലെ എത്തുന്ന ചിത്രമാണ് 'സീ യു സൂൺ'