LiveTV

Live

Entertainment

നീണ്ട 40 വര്‍ഷങ്ങള്‍; മലയാളികളുടെ പ്രിയ നടനില്‍ വരുത്തിയ മാറ്റം

ഒപ്പം തന്‍റെ ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. നാല്‍പത് വര്‍ഷം കൊണ്ട് വലിയൊരു മാറ്റമാണ് നടന് സംഭവിച്ചിരിക്കുന്നത്

നീണ്ട 40 വര്‍ഷങ്ങള്‍; മലയാളികളുടെ പ്രിയ നടനില്‍ വരുത്തിയ മാറ്റം

ഇമേജുകളെ ഭയമില്ലാത്ത ഏത് കഥാപാത്രങ്ങള്‍ക്കു അനുയോജ്യനായ മലയാളത്തിലെ ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് സിദ്ധിഖ്. ആദ്യ കാലങ്ങളില്‍ നിന്നും ഇപ്പോഴത്തെ സിദ്ധിഖിലേക്കുള്ള മാറ്റം വളരെ വലുത് തന്നെയാണ്. കാരണം മലയാളിയെ അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു സിദ്ധിഖിന്‍റെ മാറ്റം. 90കളിലെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ നായകനില്‍ നിന്നും ശക്തനായ വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് തിളങ്ങി. ലോക്ഡൌണ്‍ കാലത്ത് സിനിമാത്തിരക്കുകളില്‍ നിന്നും അകന്നു നില്‍ക്കുമ്പോള്‍ പഴയ കാല ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം. സിനിമയിലെത്തുന്നതിന് മുന്‍പത്തെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് സിദ്ധിഖ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

നീണ്ട 40 വര്‍ഷങ്ങള്‍; മലയാളികളുടെ പ്രിയ നടനില്‍ വരുത്തിയ മാറ്റം

40 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം തന്‍റെ ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. നാല്‍പത് വര്‍ഷം കൊണ്ട് വലിയൊരു മാറ്റമാണ് നടന് സംഭവിച്ചിരിക്കുന്നത്. സിദ്ധിഖിന്‍റെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുന്നുണ്ട് ആരാധകര്‍. പഴയ ബ്ലാക്ക് ആന്‍‍ഡ് വൈറ്റ് ഫോട്ടോയെക്കാള്‍ ഇപ്പോഴാണ് കൂടുതല്‍ സുന്ദരനെന്നാണ് ചിലരുടെ കമന്‍റ്. ഹെയര്‍ സ്റ്റൈല്‍ മാത്രം മാറ്റിക്കൊണ്ട് 30 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഇക്കക്കെ പറ്റുവെന്ന് ഒരാള്‍ കമന്‍റ് ചെയ്യുന്നു.

സിദ്ധിഖ് ഭരത് ഗോപിയെപ്പോലെ, സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം: സത്യന്‍ അന്തിക്കാട്
Also Read

സിദ്ധിഖ് ഭരത് ഗോപിയെപ്പോലെ, സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം: സത്യന്‍ അന്തിക്കാട്

മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും തിളങ്ങിയ സിദ്ധിഖ് 1985ല്‍ പുറത്തിറങ്ങിയ ആരോടും പറയരുത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തന്‍റെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു.

2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡും 2003ല്‍ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും സിദ്ധിഖ് നേടിയിട്ടുണ്ട്.