LiveTV

Live

Entertainment

ശകുന്തള ദേവിയെപ്പോലെയല്ലെങ്കിലും ഞാനും അത്ര മോശമല്ല; പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച് വിദ്യാ ബാലന്‍

577 മാർക്കാണ് വിദ്യ കരസ്ഥമാക്കിയത്. ഇംഗ്ലീഷിന് 100ൽ 78ഉം, സയൻസിന് 150ൽ 128ഉം ഫ്രഞ്ചിന് 100ൽ 87ഉം മാർക്ക് വീതമാണ് വിദ്യ ബാലൻ നേടിയത്.


ശകുന്തള ദേവിയെപ്പോലെയല്ലെങ്കിലും ഞാനും അത്ര മോശമല്ല; പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച് വിദ്യാ ബാലന്‍

ബോളിവുഡിലെ നായികസങ്കല്‍പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചുകൊണ്ടായിരുന്നു മലയാളിയായ വിദ്യാബാലന്‍ സിനിമയിലെത്തിയത്. സീറോ സൈസ് നായികമാര്‍ക്കിടയിലേക്ക് അല്‍പം തടിയുമായെത്തി ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തു വിദ്യ. ശകുന്തള ദേവിയാണ് വിദ്യ ഒടുവില്‍ അഭിനയിച്ച ചിത്രം. ഇന്ത്യയിലെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് വിദ്യ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. ശകുന്തളയെപ്പോലെ ജീനിയസ് അല്ലെങ്കിലും പഠനത്തില്‍ താനും അത്ര മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് വിദ്യ. അതും പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍. ഡിസ്റ്റിംഗ്ഷനോടെ പാസായ വിദ്യ തന്‍റെ മാര്‍ക്ക് ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.

ശകുന്തള ദേവിയുടെ ജീവിതം തിരശ്ശീലയിലേക്ക്; ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടറാകാന്‍ വിദ്യാ ബാലന്‍
Also Read

ശകുന്തള ദേവിയുടെ ജീവിതം തിരശ്ശീലയിലേക്ക്; ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടറാകാന്‍ വിദ്യാ ബാലന്‍

കണക്കിന് 150ൽ 126 മാർക്കാണ് താരം കരസ്ഥമാക്കിയത്. താൻ ജീനിയസല്ലെങ്കിലും അത്ര മോശമല്ലാത്ത വിദ്യാർത്ഥിയായിരുന്നു എന്നാണ് മാർക്ക് ലിസ്റ്റ് പങ്കുവെച്ച് വിദ്യ ബാലൻ കുറിക്കുന്നത്. എല്ലാവരോടും പത്താം ക്ലാസ്സിലെ കണക്കിന്‍റെ മാർക്ക് കമന്‍റ് ചെയ്യാനും വിദ്യ ആവശ്യപ്പെടുന്നുണ്ട്.

577 മാർക്കാണ് വിദ്യ കരസ്ഥമാക്കിയത്. ഇംഗ്ലീഷിന് 100ൽ 78ഉം, സയൻസിന് 150ൽ 128ഉം ഫ്രഞ്ചിന് 100ൽ 87ഉം മാർക്ക് വീതമാണ് വിദ്യ ബാലൻ നേടിയത്. അടുത്തിടെ ദീപിക പദുകോണും മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരുന്നു. ശകുന്തള ദേവി എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് വിദ്യ ബാലൻ മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്.

 നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ അടിപൊളിയാണെന്ന് വിദ്യാ ബാലന്‍
Also Read

നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ അടിപൊളിയാണെന്ന് വിദ്യാ ബാലന്‍

ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 31നാണ് ശകുന്തള ദേവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പതിവ് പോലെ വിദ്യ ബാലന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അനു മേനോനാണ് സംവിധാനം.