LiveTV

Live

Entertainment

സുശാന്ത് സിങിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം മുഴുവന്‍ കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സുശാന്ത് സിങിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ബിഹാര്‍ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലും സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതിലും തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവത്തില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം മുഴുവന്‍ കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസുകള്‍ മുബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ആവശ്യം കോടതി തള്ളി.

സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സുശാന്തിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് കേസ് വഴിത്തിരിവിലെത്തിയത്. അന്വേഷണത്തിനായി മുംബൈയിലെത്തിയ പറ്റ്ന പൊലീസിനോട് സഹകരിക്കാന്‍ മുംബൈ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിക്കാനെത്തിയ പറ്റ്ന എസ്പിയെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ അയച്ചതും വിവാദമായി. പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. മുംബൈ പൊലീസിന്‍റെ കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ സിബിഐ അന്വേഷണത്തിന് അനുകൂലമായാണ് സുപ്രീംകോടതി ഉത്തരവിട്ടത്.