LiveTV

Live

Entertainment

പിറന്നാള്‍ ദിനത്തില്‍ അനുഗ്രഹീതൻ ആന്റണി ടീസര്‍; സണ്ണി വെയ്നിന്‍റെ നായികയായി 'കുട്ടിജാനു'

96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

പിറന്നാള്‍ ദിനത്തില്‍  അനുഗ്രഹീതൻ ആന്റണി ടീസര്‍; സണ്ണി വെയ്നിന്‍റെ  നായികയായി 'കുട്ടിജാനു'

സണ്ണി വെയ്നിന്‍റെ പിറന്നാള്‍ ദിനത്തില്‍ അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഔദ്യോഗിക പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രിൻസ് ജോയിയുടെ ആദ്യ സംവിധാന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു, ഷൈൻ ടോം ചാക്കോ, മാല പാർവ്വതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നവീൻ ടി മണിലാലിന്റെതാണ് തിരക്കഥ. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് റെറ്റ്‌കോണ്‍ സിനിമാസുമായി ചേര്‍ന്ന് എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. ശെല്‍വകുമാര്‍ എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്‍.