LiveTV

Live

Entertainment

ഗൌരി കിഷന് പിറന്നാള്‍ സമ്മാനവുമായി സണ്ണി വെയ്ന്‍

ചിത്രത്തിന്‍റെ ലൊക്കേഷനിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് പിറന്നാള്‍ സമ്മാനമായി സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

ഗൌരി കിഷന് പിറന്നാള്‍ സമ്മാനവുമായി സണ്ണി വെയ്ന്‍

96ലെ റാമിനെയും ജാനകിയെയും ചിത്രം കണ്ടവരാരും മറക്കില്ല. വിജയ് സേതുപതിയും തൃഷയുമായിരുന്നു പ്രണയജോ‍ഡികളായി എത്തിയത്. ജാനകിയുടെ കൌമാരകാലം അവതരിപ്പിച്ചത് മലയാളി കൂടിയായ ഗൌരി കിഷനായിരുന്നു. തൃഷയെപ്പോലെ തന്നെ കുട്ടി ജാനകിയെ അവതരിപ്പിച്ച ഗൌരിയെയും പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് ഗൌരിയുടെ പിറന്നാളാണ്. ജന്‍മദിനത്തില്‍ നടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അനുഗ്രഹീതന്‍ ആന്‍റണി ടീം. ഗൌരി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്നാണ് നായകന്‍. ചിത്രത്തിന്‍റെ ലൊക്കേഷനിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് പിറന്നാള്‍ സമ്മാനമായി സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Happy happy birthday Gouri!!! Sending you lots of love, hugs, happiness. Enjoy your day!!!! Here is a small gift from Team #AnugraheethanAntony @gourigkofficial 🎂🤗

Posted by Sunny Wayne on Sunday, August 16, 2020

മിഥുൻ മാന്വൽ തോമസിന്‍റെ അസോസിയേറ്റ് ആയിരുന്ന പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്‍റണി.അശ്വിന്‍ പ്രകാശ്, ജിഷ്ണു എസ്. രമേശ് എന്നിവരുടേതാണ് കഥക്ക് തിരക്കഥയൊരുക്കുന്നത് നവീന്‍ ടി.മണിലാലാണ്. റെറ്റ്ക്കോൺ സിനിമാസ്, ലക്ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍സ് എന്നിവയുടെ ബാനറില്‍ എം. ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

96ലെ ജാനു ഇനി സണ്ണി വെയ്നിന്‍റെ നായിക
Also Read

96ലെ ജാനു ഇനി സണ്ണി വെയ്നിന്‍റെ നായിക