LiveTV

Live

Entertainment

മണിരത്നത്തിന്‍റെ വാക്കുകള്‍ എന്നെ കരയിപ്പിച്ചു, അന്ന് മമ്മൂട്ടിയാണ് ആശ്വസിപ്പിച്ചത്; ദളപതിയുടെ ലൊക്കേഷന്‍ ഓര്‍മകളുമായി ശോഭന

അന്നൊക്കെ ഇരുപതു ദിവസം കൊണ്ട് ഒരു മലയാളം സിനിമയുടെ ചിത്രീകരണം തീരും. അവിടെ നിന്നും നേരെ ഞാന്‍ ദളപതി ലൊക്കേഷനിലേക്ക് പോവുകയായിരുന്നു

 മണിരത്നത്തിന്‍റെ വാക്കുകള്‍ എന്നെ കരയിപ്പിച്ചു, അന്ന് മമ്മൂട്ടിയാണ് ആശ്വസിപ്പിച്ചത്; ദളപതിയുടെ ലൊക്കേഷന്‍ ഓര്‍മകളുമായി ശോഭന

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ തീര്‍ച്ചയായും നമ്മുടെ ശോഭനയുടെ പേരുമുണ്ടാകും. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ തിളങ്ങിയിട്ടുള്ള ശോഭന രണ്ട് ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. ശോഭന അഭിനയിച്ച തമിഴ് ചിത്രങ്ങളിലൊന്നാണ് സൂപ്പര്‍ഹിറ്റ് ചിത്രമായ ദളപതി. രജനികാന്തിന്‍റെ നായികയായിട്ടാണ് ചിത്രത്തില്‍ ശോഭനം വേഷമിട്ടത്. മമ്മൂട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവം ഓര്‍ത്തെടുക്കുകയാണ് താരം. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭന മനസ് തുറന്നത്.

മീ ടു ഇട്ടും പിന്‍വലിച്ചും ശോഭന,നൈസായിട്ട് തല ഊരിയതാണല്ലേ എന്ന് ആരാധകര്‍
Also Read

മീ ടു ഇട്ടും പിന്‍വലിച്ചും ശോഭന,നൈസായിട്ട് തല ഊരിയതാണല്ലേ എന്ന് ആരാധകര്‍

അന്നൊക്കെ ഇരുപതു ദിവസം കൊണ്ട് ഒരു മലയാളം സിനിമയുടെ ചിത്രീകരണം തീരും. അവിടെ നിന്നും നേരെ ഞാന്‍ ദളപതി ലൊക്കേഷനിലേക്ക് പോവുകയായിരുന്നു. മമ്മൂക്ക, രജനി സര്‍ എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. എന്‍റെ സീനുകള്‍ വളരെക്കുറച്ചേയുള്ളൂ ആ സിനിമയില്‍. അത് തീര്‍ത്തു വീട്ടില്‍ പോകണം എന്നുണ്ടായിരുന്നു എനിക്ക്.

പക്ഷേ കോടികള്‍ റിസ്ക്‌ എടുത്തു തയ്യാറാക്കിയ വലിയ സിനിമ ആയതിനാല്‍ ചിത്രീകരണം വിചാരിച്ച വേഗത്തില്‍ തീര്‍ന്നിരുന്നില്ല. കാള്‍ഷീറ്റൊക്കെ കഴിഞ്ഞു എങ്കിലും ഇന്ന് പോകാം, നാളെ പോകാം എന്നൊക്കെ പറഞ്ഞു എന്നും നീണ്ടു പോയിരുന്നുവെന്നും താരം പറയുന്നു. ഒടുവില്‍ പോകാനായുള്ള ദിവസം നിശ്ചയിച്ച് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. പക്ഷേ അന്ന് തീരേണ്ട ഒരു സീന്‍ മാത്രം വീണ്ടും ബാക്കിയായി.

മണി സര്‍ വന്നു അതും കൂടി തീര്‍ത്തിട്ട് പോകാം എന്ന് പറഞ്ഞു. എനിക്ക് കരച്ചിലടക്കാനായില്ല. അടുത്ത് വേറെ ആരും ഇല്ല എന്ന് ഞാന്‍ കരുതി, പക്ഷേ മമ്മൂക്ക അത് കണ്ടു.അയ്യോ എന്താണ് ഇങ്ങനെ കരയുന്നത്? എന്ന് ചോദിച്ചു. വീട്ടില്‍ പോയിട്ട് കുറേ നാള്‍ ആയി എന്നും അമ്മയെ കാണണം എന്നുമൊക്കെ ഞാന്‍ പറഞ്ഞു. ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത് വേഗം വീട്ടിലേക്ക് പോകാമല്ലോ. എന്നൊക്കെ പറഞ്ഞ് ഇരുപതുകാരിയായ തന്നെ ആശ്വസിപ്പിച്ചുവെന്നും ശോഭന പറയുന്നു.