LiveTV

Live

Entertainment

ദൃശ്യം ഹിന്ദി സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

2005ൽ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു നിഷികാന്തിൻറെ സംവിധായക അരങ്ങേറ്റം

ദൃശ്യം ഹിന്ദി സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ​(50) അന്തരിച്ചു. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയത് നിഷികാന്ത് ആയിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില അതീവ​ഗുരുതരമാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണവാർത്തയും പുറത്തുവന്നത്.

കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ജൂലൈ 31-ന് നിഷികാന്തിനെ ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള എഐജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2005ൽ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു നിഷികാന്തിൻറെ സംവിധായക അരങ്ങേറ്റം. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഡോംബിവാലി ഫാസ്റ്റ് സ്വന്തമാക്കിയിരുന്നു. 'ഹവ ആനേ ദേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം എത്തിയിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കി 2008ൽ പുറത്തെത്തിയ 'മുംബൈ മേരി ജാൻ' ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം.

ഫോഴ്സ്, റോക്കി ഹാൻഡ്‌സം, മഡാരി തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഡാഡി, റോക്കി ഹാൻഡ്‌സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.