LiveTV

Live

Entertainment

'പ്രൊഫസറോ ബിലാലോ'; മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിനെ വിടാതെ ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ ലുക്ക് ബിലാല്‍ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്

'പ്രൊഫസറോ ബിലാലോ'; മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിനെ വിടാതെ ആരാധകര്‍

ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സെല്‍ഫി ചിത്രങ്ങള്‍ നിമിഷങ്ങള്‍ കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങളെ പുകഴ്ത്തിയും അത്ഭുതം രേഖപ്പെടുത്തിയും യുവതാരങ്ങളടക്കം രംഗത്തുവന്നിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ലുക്കിനെ ആകാംക്ഷാഭരിതമായാണ് ചില ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് പ്രശസ്ത സ്പാനിഷ് സീരീസായ മണിഹെയ്സ്റ്റിലെ പ്രധാനകഥാപാത്രം പ്രൊഫസറുമായി സാമ്യമുണ്ടെന്നും മലയാളത്തില്‍ പുറത്തിറക്കാന്‍ ആലോചനയുണ്ടെങ്കില്‍ മമ്മൂട്ടി തന്നെയാണ് ആ വേഷത്തിന് യോജിച്ചതെന്നും ആരാധകര്‍ പറയുന്നു. നിരവധി ട്രോളുകളാണ് രണ്ടിനെയും സാമ്യപ്പെടുത്തി ഇറക്കിയിരിക്കുന്നത്.

'പ്രൊഫസറോ ബിലാലോ'; മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിനെ വിടാതെ ആരാധകര്‍

അമല്‍ നീരദിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബിയുടെ തുടര്‍ച്ച ബിലാല്‍ ആണോ പുതിയ ലുക്കിലുള്ളതെന്ന അതിശയവും ആരാധകരില്‍ ചിലര്‍ പങ്കുവെച്ചു. മമ്മൂട്ടിയുടെ പുതിയ ലുക്ക് ബിലാല്‍ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവെച്ച സംവിധായകന്‍ അമല്‍ നീരദിന്‍റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ബിലാലിന്‍റെ ചിത്രീകരണത്തെക്കുറിച്ച് ചോദിക്കുന്നത്. 'സിംഹം വിശന്നിരിക്കുമ്പോൾ ആണ് ഏറ്റവും സുന്ദരനായിരിക്കുന്നത്,' എന്ന റൂമി വാക്യത്തോട് ഒപ്പമാണ് അമൽ നീരദ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'മമ്മൂക്ക സെറ്റ് ആണ്, ഇനി അമലേട്ടൻ സെറ്റായാൽ മതി,' എന്നാണ് ഒരു ആരാധകന്റെ കമന്റ്.

2007 ഏപ്രില്‍ 14നാണ് ബിഗ് ബി റിലീസ് ചെയ്തത്. മലയാളത്തിലെ എണ്ണം പറഞ്ഞ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായ ചിത്രത്തിന്റെ തിരക്കഥ ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ഒരുക്കിയത്. മനോജ് കെ ജയന്‍, സുമി നവാല്‍, പശുപതി, വിജയരാഘവന്‍, ഷെര്‍വീര്‍ വകീല്‍, ലെന, മംമ്ത മോഹന്‍ദാസ്, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സമീര്‍ താഹിറായിരുന്നു ഛായാഗ്രഹകന്‍.

'പൂർവ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും'; ബിലാലിന്‍റെ വരവറിയിച്ച് മനോജ് കെ ജയന്‍
Also Read

'പൂർവ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും'; ബിലാലിന്‍റെ വരവറിയിച്ച് മനോജ് കെ ജയന്‍