LiveTV

Live

Entertainment

വനിതാ സംവിധായികയിലൂടെ പുതിയ മമ്മൂട്ടി ചിത്രം; സന്തോഷം പങ്കുവെച്ച് സംവിധായിക

ഒരു വനിതാ സംവിധായികക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

വനിതാ സംവിധായികയിലൂടെ പുതിയ മമ്മൂട്ടി ചിത്രം; സന്തോഷം പങ്കുവെച്ച് സംവിധായിക

നവാഗതയായ സംവിധായിക രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകന്‍. പുതിയ ചിത്രത്തിന്‍റെ വാര്‍ത്ത സംവിധായിക രതീന ഷര്‍ഷാദ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'ജീവിതത്തിലെ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറാണ് താൻ. ഒരു സംവിധായകയെന്ന നിലയിൽ എന്റെ ആദ്യ സിനിമയിൽ സൈൻ ഇൻ ചെയ്തതിന്റെ സന്തോഷത്തിലാണ് താൻ'; രതീന കുറിച്ചു. ടോവിനോ തോമസ്, പാർവതി, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഉയരെയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു വനിതാ സംവിധായികക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ബോബി, സഞ്ജയ് തിരക്കഥയിൽ സന്തോഷ് വിശ്വനാഥന്‍ തിരക്കഥ ഒരുക്കുന്ന വണ്‍ എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്.