LiveTV

Live

Entertainment

അദ്ദേഹം ചുറ്റുമുള്ളവരെ തിരിച്ചറിയുന്നുണ്ട്; എസ്പിബിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍

ആഗസ്റ്റ് 5നാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്


അദ്ദേഹം ചുറ്റുമുള്ളവരെ തിരിച്ചറിയുന്നുണ്ട്; എസ്പിബിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. എസ്.പി.ബിയുടെ മകന്‍ എസ്.പി ചരണാണ് ഇക്കാര്യമറിയിച്ചത്. എസ്.പി.ബി ഡോക്ടര്‍മാരെ തിരിച്ചറിയുന്നുണ്ടെന്നും ജീവന്‍ രക്ഷാ സംവിധാനങ്ങളില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ചരണ്‍ പിതാവിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വാര്‍ത്ത ആരാധകരെ അറിയിച്ചത്.

എം‌.ജി‌.എം ഹെൽ‌ത്ത് കെയറിന്‍റെ മൂന്നാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് എസ്പിയെ ആറാം നിലയിലേക്ക് മാറ്റി.'' അദ്ദേഹത്തിന് ഡോക്ടര്‍മാരെയും ചുറ്റുമുള്ളവരെയും തിരിച്ചറിയുണ്ട്. ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട് കുറഞ്ഞിട്ടുണ്ടെന്നും'' ചരണ്‍ അറിയിച്ചു. ഉടനെ തന്നെ അദ്ദേഹം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ആഗസ്റ്റ് 5നാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തനിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ സാധിക്കുമെന്നും സൂചിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

#SPB health update 16/8/2020

Posted by Charan Sripathi Panditharadhyula on Sunday, August 16, 2020