LiveTV

Live

Entertainment

"മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍" സാന്ദ്രയുടെ തങ്കക്കൊലുസുകളുടെ വെെറല്‍ വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

"മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍" എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

"മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍" സാന്ദ്രയുടെ തങ്കക്കൊലുസുകളുടെ വെെറല്‍  വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

നടി, നിര്‍മ്മാതാവ് എന്നതിലുപരി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാന്ദ്ര തോമസ് എന്ന അമ്മയെക്കുറിച്ചാണ് ആരാധകര്‍ വാചാലരാകുന്നത്. തന്റെ ഇരട്ടപെണ്‍കുട്ടികളെ നാട്ടിന്‍ പുറത്തെ സകല സൗഭാഗ്യങ്ങളും അറിഞ്ഞ് മണ്ണിലും മഴയത്തും വളര്‍ത്തുകയാണ് ആ അമ്മ. കുലുസു, തങ്കം എന്നിങ്ങനെയാണ് കുട്ടികളെ സാന്ദ്ര വിളിക്കുന്നത്. മണ്ണില്‍ കളിക്കുകയും മരങ്ങള്‍ നടുകയും ചെയ്യുന്ന കുട്ടികളുടെ വീഡിയോ സാന്ദ്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ സാന്ദ്രയുടെ കുരുന്നുകളുടെ വെെറല്‍ വീഡിയോ നടൻ മോഹൻലാലും പങ്കുവച്ചിരിക്കുകയാണ്. "മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍" എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

"മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍" സാന്ദ്രയുടെ തങ്കക്കൊലുസുകളുടെ വെെറല്‍  വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍