LiveTV

Live

Entertainment

മണിചിത്രത്താഴിന് സംഗീതം കൊണ്ടും ദൃശ്യം കൊണ്ടും വേറിട്ട പുനരാവിഷ്കാരമൊരുക്കി മിഥ്യ

മണിചിത്രത്താഴിന് സംഗീതം കൊണ്ട് വേറിട്ട ദൃശ്യഭംഗിയൊരുക്കി ഒരുകൂട്ടം കലാകാരന്മാര്‍

മണിചിത്രത്താഴിന് സംഗീതം കൊണ്ടും ദൃശ്യം കൊണ്ടും വേറിട്ട പുനരാവിഷ്കാരമൊരുക്കി മിഥ്യ

മലയാള സിനിമാചരിത്രത്തിലെ ഒരു വിസ്മയമാണ് എന്നും മണിചിത്രത്താഴ് എന്ന സിനിമ. ആ സിനിമയ്ക്ക് സംഗീതം കൊണ്ടുതന്നെയുള്ള പുനരാവിഷ്കാരമാണ് മിഥ്യ. ഒരുകൂട്ടം കലാകാരൻമാരുടെ ശ്രമം.

സുർജിത് പുരോഹിതും മനോഹരമായ നൃത്തചുവടുകളുമായി ഘനശ്രീയും കൂടെ രാധാകൃഷ്ണൻ തലച്ചങ്ങാടും ചേര്‍ന്ന് വളരെ മനോഹരമായ ദൃശ്യാവിഷ്കാരമാണ് നല്‍കിയിരിക്കുന്നത്. ഗൗതം പ്രദീപ് ആണ് ഈ ആശയത്തിനും ആവിഷ്കാരത്തിനും പിന്നില്‍. സോണിയയാണ് ആലാപനം. സിബു സുകുമാരനാണ് സംഗീതസംവിധായകന്‍. കാമറ റിനീഷ് വിജയ്.