LiveTV

Live

Entertainment

മഹാമാരിക്കിടെ മുതലാളി സംഘടനയുടെ ഫത്‍വ, പാവം ആന്റോ ജോസഫിന് ഇളവുണ്ട്: ആഷിഖ് അബു

തിയേറ്റർ റിലീസിന് മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിൽ തിയേറ്റർ ഉടമകളുടെ നിലപാട്.

മഹാമാരിക്കിടെ മുതലാളി സംഘടനയുടെ ഫത്‍വ, പാവം ആന്റോ ജോസഫിന് ഇളവുണ്ട്: ആഷിഖ് അബു

ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അനുമതി നൽകി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ സംവിധായകനായ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

തിയേറ്റർ റിലീസിന് മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിൽ തിയേറ്റർ ഉടമകളുടെ നിലപാട്. ടൊവിനോയും ആന്‍റോ ജോസഫും സംയുക്തമായി നിർമിക്കുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ടുപോയാൽ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒടിടി റിലീസിന് അനുമതി നൽകിയതെന്നാണ് ഫിയോക്ക് ഭാരവാഹികൾ വ്യക്തമാക്കുന്നത്.

മഹാമാരിക്കിടെ മുതലാളി സംഘടനയുടെ ഫത്‍വ, പാവം ആന്റോ ജോസഫിന് ഇളവുണ്ട്: ആഷിഖ് അബു

ഫിയോക്കിനെ പരിഹസിച്ച് ആഷിഖ് അബു രംഗത്തെത്തി- "ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!"

സൂഫിയും സുജാതയുമാണ് മലയാളത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ നിർമാതാവ് വിജയ് ബാബു, നായകനായ ജയസൂര്യ എന്നിവരുടെ ഭാവി പ്രൊജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നണ് ഫിയോക്കിന്‍റെ തീരുമാനം.

ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം...

Posted by Aashiq Abu on Wednesday, August 12, 2020