LiveTV

Live

Entertainment

'എല്ലാം ക്ഷണികമാണെന്ന് ഓര്‍ക്കുക, അഹങ്കരിക്കാതിരിക്കുക'; നെല്ലിക്കോട് ഭാസ്‌കരന്റെ ആദ്യത്തെയും അവസാനത്തെയും അഭിമുഖം കാണാം

നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായ നെല്ലിക്കോട് ഭാസ്കരന്‍ തനിക്ക് ആദ്യം ലഭിച്ച പ്രതിഫലവും അതിലെ നീതികേടും അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്

'എല്ലാം ക്ഷണികമാണെന്ന് ഓര്‍ക്കുക, അഹങ്കരിക്കാതിരിക്കുക';  നെല്ലിക്കോട് ഭാസ്‌കരന്റെ  ആദ്യത്തെയും അവസാനത്തെയും അഭിമുഖം കാണാം

അരങ്ങൊഴിഞ്ഞിട്ട് 32 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കെ നെല്ലിക്കോട് ഭാസ്‌കരന്റെ ആദ്യത്തെയും അവസാനത്തെയും അഭിമുഖം പുറത്തിറങ്ങി. മലയാളത്തിലെ പ്രഥമ വർണ്ണ ചിത്രത്തിലെ നായകനായ നെല്ലിക്കോട് ഭാസ്കരനുമായി 1988 ൽ ഖത്തറിൽ വെച്ച് ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖമാണ് പുറത്തിറങ്ങിയത്. 1988, ഓഗസ്റ്റ് 11നാണ് നെല്ലിക്കോട് ഭാസ്കരൻ അന്തരിച്ചത്. നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായ നെല്ലിക്കോട് ഭാസ്കരന്‍ തനിക്ക് ആദ്യം ലഭിച്ച പ്രതിഫലവും അതിലെ നീതികേടും അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഗ്ലാമറിനേക്കാളും പണത്തേക്കാളും അഭിനയിച്ചുണ്ടാകുന്ന തൃപ്തിയാണ് ഏറ്റവും വലുതെന്നും എല്ലാം ക്ഷണികമാണെന്ന് ഓര്‍ത്ത് അഹങ്കരിക്കാതിരിക്കുകയെന്നും നെല്ലിക്കോട് ഭാസ്കരന്‍ പറഞ്ഞു. താന്‍ കൂടി അഭിനയിച്ച പല സിനിമകളും സെക്സിനും സ്റ്റണ്ടിനും പ്രാധാന്യം കൊടുത്ത് നല്ല കഥയൊന്നുമില്ലാതെ നിര്‍മിച്ചതാണെന്നും പല സിനിമകളും ബുദ്ധി ചെലവഴിക്കാതെയുണ്ടാക്കിയതാണെന്നും നെല്ലിക്കോട് വിമര്‍ശിച്ചു.

'മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടാണ്'; കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്!
Also Read

'മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടാണ്'; കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്!

അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണി ഇതിനോടകം നിരവധി സിനിമാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തി ശ്രദ്ധേയനാണ്. ഹോം സിനിമകളിലൂടെ പ്രശസ്തനായ സലാം കൊടിയത്തൂരിന്‍റെ 'പരേതന്‍ തിരിച്ചുവരുന്നു' എന്ന ചിത്രത്തിലും ഏ.വി.എം ഉണ്ണി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് നെല്ലിക്കോട് ഭാസ്കരന്‍റെ ആദ്യ അഭിമുഖം പുറത്തിറക്കിയത്.