LiveTV

Live

Entertainment

'അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ'; രാം ഗോപാല്‍ വര്‍മ്മ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

അര്‍ണബിന്‍റെ റിപ്ലബിക്ക് ടി.വിയിലെ ഒമ്പത് മണി ചര്‍ച്ചക്ക് കൃത്യം ഒമ്പത് മിനുറ്റ് മുമ്പാണ് ആര്‍.ജി.വി മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

'അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ'; രാം ഗോപാല്‍ വര്‍മ്മ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

റിപ്പബ്ലിക്​ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിയെക്കുറിച്ച് സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അര്‍ണബിന്‍റെ റിപ്ലബിക്ക് ടി.വിയിലെ ഒമ്പത് മണി ചര്‍ച്ചക്ക് കൃത്യം ഒമ്പത് മിനുറ്റ് മുമ്പാണ് ആര്‍.ജി.വി മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സുഷാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു ആര്‍.ജി.വിയുടെ സിനിമ.

പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത്:

'ബോളിവുഡ് മുഴുവന്‍ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അര്‍ണബ് പറയുന്നത്. ക്രിമിനല്‍ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ വിശേഷിപ്പിച്ചത്. ദിവ്യ ഭാരതി, ജിയാ ഖാന്‍ , ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങള്‍ ഒരേ പോലെ അവതരിപ്പിക്കുന്നു, ബോളിവുഡിനെ കൊലപാതകിയാക്കുന്നു. 25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇത്, സാഹചര്യങ്ങളും വ്യത്യസ്തമാണ്. പക്ഷെ അര്‍ണബിന്റെ ചിന്തയില്‍ ഇതെല്ലാം ഒന്നാണ്. 'ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാമെന്ന് ഞാന്‍ വിചാരിച്ചത്.സിനിമയില്‍ അര്‍ണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരും'; രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

സിനിമയുടെ പ്രഖ്യാപനം നേരത്തെ ട്വിറ്റര്‍ വഴിയായിരുന്നു രാം ഗോപാല്‍ വര്‍മ്മ അറിയിച്ചത്. 'അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു, ഒടുവില്‍ ഞാന്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാന്‍ തീരുമാനിച്ചു. എനിക്കറിയാം ഈ ട്വീറ്റുകളില്‍ ഞാന്‍ കുറച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്, അര്‍ണബില്‍ നിന്നാണ് ഈ വാക്കുകള്‍ ലഭിച്ചത്', ആര്‍.ജി.വി ട്വീറ്റില്‍ കുറിച്ചു.