LiveTV

Live

Entertainment

സുശാന്ത് ആരാധകര്‍ 'കട്ടകലിപ്പില്‍'; ആലിയ ഭട്ടിന്റെ സഡക്ക് 2 ട്രെയ്‌ലറിന് റെക്കോര്‍ഡ് ഡിസ്‍ലൈക്ക്

24 മണിക്കൂറിനിടെ മുപ്പത് ലക്ഷത്തിന് മുകളില്‍ ഡിസ്‌ലൈക്ക് ആണ് ലഭിച്ചത്

സുശാന്ത് ആരാധകര്‍ 'കട്ടകലിപ്പില്‍'; ആലിയ ഭട്ടിന്റെ സഡക്ക് 2  ട്രെയ്‌ലറിന് റെക്കോര്‍ഡ് ഡിസ്‍ലൈക്ക്

ആലിയ ഭട്ട് നായികയായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം സഡക് 2 വിന്റെ ട്രെയ്‌ലറിന് റെക്കോര്‍ഡ് ഡിസ്‍ലൈക്ക്. 24 മണിക്കൂറിനിടെ മുപ്പത് ലക്ഷത്തിന് മുകളില്‍ ഡിസ്‌ലൈക്ക് ആണ് ലഭിച്ചത്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങളാണ് സിനിമക്കെതിരായി ഉയര്‍ന്ന പുതിയ ഡിസ്‍ലൈക്ക് ക്യാംമ്പെയിന് പിന്നില്‍. മരണത്തിന് പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമാണെന്ന ആരോപണവുമായി കങ്കണ അടക്കമുള്ള താരങ്ങളും സിനിമാ പ്രേമികളും മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ആലിയ ഭട്ട് എന്നിവര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സഡക്ക് 2വിന്‍റെ സംവിധായകനായ മഹേഷ് ഭട്ടിനെതിരായും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മഹേഷ് ഭട്ടിന്‍റെ മകളായ ആലിയ ഭട്ടും പൂജ ഭട്ടും സഡക്ക് 2വില്‍ അഭിനയിക്കുന്നു എന്നതും സുശാന്ത് ആരാധകരെ പ്രകോപിച്ചിരിക്കുകയാണ്. ഇതിനൊപ്പം സിനിമാ കുടുംബത്തില്‍ നിന്നു തന്നെയുള്ള ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍, സജ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു.

ആഗസ്റ്റ് 28 നാണ് ഡിസ്നി പ്ലസ് ഹോട്സറ്റാറില്‍ ചിത്രം റിലീസ് ചെയ്യുന്നത്.