LiveTV

Live

Entertainment

മലപ്പുറത്തിന് എന്‍റെ അഭിവാദ്യം, പരിക്കേറ്റവര്‍ക്ക് വേഗം ഭേദമാകട്ടെ: സൂര്യ

വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും ആദരമർപ്പിച്ചു

മലപ്പുറത്തിന് എന്‍റെ അഭിവാദ്യം, പരിക്കേറ്റവര്‍ക്ക് വേഗം ഭേദമാകട്ടെ: സൂര്യ

കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ പോലും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടൻ സൂര്യ. ഒപ്പം വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും ആദരമർപ്പിച്ചു. ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

190 യാത്രക്കാരുമായി ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം വെള്ളിയാഴ്ച രാത്രിയാണ് റൺവേയിൽ നിന്ന് തെറിച്ച് താഴേക്ക് പതിച്ചത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മഹാമാരിയെയും മഴയെയും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. സ്വന്തം വാഹനങ്ങളില്‍ തന്നെ അവര്‍ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. രക്തം നല്‍കാനും നിരവധി പേര്‍ ആശുപത്രികളിലെത്തി.

My deep condolences to the grieving families... Prayers for speedy recovery of the injured! Salutes to the people of Malappuram & Respects to the pilots 🙏🏼 #flightcrash

Posted by Suriya Sivakumar on Monday, August 10, 2020

മുഖ്യമന്ത്രിയും എയര്‍ ഇന്ത്യ എക്സ്പ്രസും സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരും മലപ്പുറത്തുകാരുടെ സഹജീവി സ്നേഹത്തെ ഉദാത്ത മാതൃകയെന്ന് പ്രശംസിച്ചു. അന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ഇന്ന് ക്വാറന്‍റൈനിലാണ്.