LiveTV

Live

Entertainment

കൊറോണ, രാജമല, വിമാനാപകടം എല്ലാം നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്: വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ

ദുരന്തങ്ങളിലെല്ലാം കുടുംബത്തെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്കൊപ്പം നിന്ന് വികാരനിര്‍ഭരമായ കുറിപ്പുമായി നിർമാതാവും നടൻ പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയ

കൊറോണ, രാജമല, വിമാനാപകടം എല്ലാം നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്: വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ

2017 ല്‍ ഓഖി വന്നപ്പോള്‍ അതായിരുന്നു നമുക്ക് ദുരിതം, 2018 ല്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അതായിരുന്നു ആ വര്‍ഷത്തെ ദുരന്തം, 2019 ല്‍ വയനാട്ടിലെയും നിലമ്പൂരിലെയും ഉരുള്‍പ്പൊട്ടല്‍... 2020 ആയപ്പോഴേക്കും കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരിലെ വിമാന അപകടവും.. ദുരന്തങ്ങളിലെല്ലാം കുടുംബത്തെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്കൊപ്പം നിന്ന് വികാരനിര്‍ഭരമായ കുറിപ്പുമായി നിർമാതാവും നടൻ പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയ. മകൾ അല്ലി വരച്ച ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലാണ് സുപ്രിയയുടെ കുറിപ്പ്.

കുടുംബം, അത് അത്രയും ശക്തമായ ഒരു വാക്കാണ്. കുടുംബം നമ്മളെ സ്നേഹിക്കുന്നു, നമ്മളെ സംരക്ഷിക്കുന്നു, ഞങ്ങളെ വിലമതിക്കുന്നു. നമുക്ക് എന്തെങ്കിലും ഭീതിയുണ്ടാകുന്ന നിമിഷം, കുടുംബത്തിന്‍റെ സുരക്ഷിതത്വത്തിലേക്കാണ് നാം ഓടുന്നത്. എന്നാൽ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരിലെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്. വിധിയുടെ ക്രൂരമായ കൈകള്‍ മുറിച്ചുമാറ്റിയിരിക്കുന്നത് നിരവധി ഓര്‍മ്മകളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും അഭിലാഷങ്ങളെയുമാണ്. കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ് എന്നാണ് അവരെ കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നത്.. - എന്നാണ് സുപ്രിയയുടെ കുറിപ്പ്. കൂടെ മകള്‍ അലംകൃത വരച്ച, കുടുംബത്തിന്‍റെ ഒരു ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. അച്ഛനുമമ്മയ്ക്കുമൊപ്പം അല്ലി നില്‍ക്കുന്ന ഒരു ചിത്രമാണ് അല്ലി വരച്ചിരിക്കുന്നത്.