LiveTV

Live

Entertainment

'എന്നും കടപ്പെട്ടിരിക്കും': കരിപ്പൂർ, രാജമല രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ

ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മളെ മുന്നോട്ടുനയിക്കുന്നത്.

'എന്നും കടപ്പെട്ടിരിക്കും': കരിപ്പൂർ, രാജമല രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ

കരിപ്പൂര്‍ വിമാനാപകടത്തിലും രാജമല മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. അവരോട് എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കിൽ കുറിച്ചു.

മഹാമാരിക്കിടയിലും രണ്ടാമതൊന്ന് ആലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മളെ മുന്നോട്ടുനയിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് വേ​ഗത്തിൽ ഭേദമാകട്ടെ, പ്രാര്‍ത്ഥനകള്‍ എന്നാണ് മോഹൻലാൽ പറഞ്ഞത്.

Forever indebted Thanks to all the volunteers and officials who helped without second thoughts at Karipur and...

Posted by Mohanlal on Saturday, August 8, 2020

വിമാനാപകടത്തിലും മണ്ണിടിച്ചിലും മരിച്ചവർക്ക് മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഒരു ഭാ​ഗത്ത് നമ്മൾ കോവിഡിനെതിരെ പോരാടുന്നു, മറുഭാ​ഗത്ത് ഇതുപോലുള്ള ദുരന്തങ്ങൾ.. അങ്ങേയറ്റം വേദനാജനകമാണിതെന്നും അദ്ദേഹം കുറിച്ചു.

Tributes to all those who lost their lives at Rajamalai landslide and Karipur flight crash . On one hand, we are trying...

Posted by Mohanlal on Saturday, August 8, 2020