LiveTV

Live

Entertainment

താരത്തിന് ചിത്രംവരയും വഴങ്ങും: മകള്‍ക്കായി കാലങ്ങള്‍ക്കുശേഷം ചിത്രം വരച്ചെന്ന് ദുല്‍ഖര്‍

മകള്‍ മറിയത്തിനായി വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ബ്രെഷെടുത്തുവെന്നാണ് ദുല്‍ഖറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

താരത്തിന് ചിത്രംവരയും വഴങ്ങും: മകള്‍ക്കായി കാലങ്ങള്‍ക്കുശേഷം ചിത്രം വരച്ചെന്ന് ദുല്‍ഖര്‍

ലോക്ക്ഡൌണ്‍ കാലം സിനിമാക്കാര്‍ക്ക് തങ്ങളുടെ തിരക്കെല്ലാം മാറ്റിവെച്ച് കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചെലവഴിക്കാനുള്ളതായിരുന്നു. നടന്മാരായ ദുല്‍ഖറും മമ്മൂട്ടിയും എല്ലാം വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. ഉമ്മയെ സഹായിച്ചും മകള്‍ മറിയത്തിനൊപ്പം കളിച്ചുമൊക്കെയാണ് തന്‍റെ ലോക്‍ഡൌണ്‍ വിരസതകളെ ദുല്‍ഖര്‍ അവഗണിച്ചത്.

താനൊരു ചിത്രകാരനാണ് എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് കൌതുകമുണര്‍ത്തിയിരിക്കുന്നത്. മകള്‍ മറിയത്തിനായി വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ബ്രെഷെടുത്തുവെന്നാണ് ദുല്‍ഖറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

നന്ദി മറിയം! ഹൈസ്ക്കൂള്‍ ക്ലാസിന് ശേഷം ഞാന്‍ ഒരു പെയിന്‍റ് ബ്രഷ് കയ്യിലെടുത്ത് പെയിന്‍റും ചെയ്തു. സ്വാഭാവികമായും ഇത്തവണയും അത് കാറോ ബൈക്കോ തന്നെ - എന്നായിരുന്നു ദുല്‍ഖറിന്‍റെ പോസ്റ്റ്. കൂടെ താന്‍ വരച്ച ബൈക്കിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് താരം.

ദുല്‍ഖറിന്‍റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്‍റെ ഏഴാം വാര്‍ഷികമായിരുന്നു ഇന്നലെ. തന്‍റെ വരയും ആ ചിത്രത്തിനായി സമര്‍പ്പിക്കുകയാണ് താരം.