LiveTV

Live

Entertainment

ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം: സര്‍ക്കാരിന് ഷെയ്ന്‍ നിഗത്തിന്‍റെ കുറിപ്പ്

കോവിഡ് പ്രതിസന്ധിക്കൊപ്പം പ്രളയസമാനമായ സാഹചര്യത്തിലേക്ക് കേരളം നീങ്ങുമ്പോള്‍, ഫോണ്‍ വിളിച്ചാല്‍ കേള്‍ക്കുന്ന കോവിഡ് ബോധവല്‍ക്കരണ സന്ദേശം ഒഴിവാക്കണമെന്നാണ് നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ അഭ്യര്‍ത്ഥന.

ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം: സര്‍ക്കാരിന്  ഷെയ്ന്‍ നിഗത്തിന്‍റെ കുറിപ്പ്

നോവല്‍ കൊറോണാ വൈറസ് പകരാതെ തടയാനാകും എന്ന് തുടങ്ങുന്ന സന്ദേശമാണ് ഒരു ഫോണ്‍ ആര് ചെയ്താലും ആദ്യം കേള്‍ക്കുന്നത്. ചില ടെലികോം കമ്പനികള്‍ ഈ സന്ദേശം കേള്‍പ്പിച്ച ശേഷമാണ് ഫോണ്‍ റിംഗ് നല്‍കുന്നത് പോലും. എല്ലാം കഴിഞ്ഞ് ഒരു കോള്‍ കണക്ടായി വരുമ്പോഴേക്കും എടുക്കുന്നത് ഒരുപാട് സമയമാണ്. ഇത് തല്‍ക്കാലം ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം.

കോവിഡ് പ്രതിസന്ധിക്കൊപ്പം പ്രളയ സമാനമായ സാഹചര്യത്തിലേക്ക് കേരളം നീങ്ങുമ്പോള്‍, ഫോണ്‍ വിളിച്ചാല്‍ ആദ്യം കേള്‍ക്കുന്ന കോവിഡ് ബോധവല്‍ക്കരണ സന്ദേശം ഒഴിവാക്കണമെന്നാണ് നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ അഭ്യര്‍ത്ഥന. 'സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കാണ്' എന്ന തലക്കെട്ടിലാണ് ഷെയ്ന്‍ നിഗത്തിന്‍റെ കുറിപ്പ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയിന്‍ നിഗം കുറിച്ചു.

സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന്...

Posted by Shane Nigam on Friday, August 7, 2020

ഷെയ്ന്‍ നിഗത്തിന്‍റെ കുറിപ്പ്:

സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.