LiveTV

Live

Entertainment

കരിപ്പൂരുകാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്; രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശംസയുമായി റസൂല്‍ പൂക്കുട്ടി

വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താനായത് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്

കരിപ്പൂരുകാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്; രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശംസയുമായി റസൂല്‍ പൂക്കുട്ടി

വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂർ സ്വദേശികളെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി. 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടവരാണെന്ന് അറിഞ്ഞിട്ടും വിമാനത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ പാഞ്ഞെത്തിയ കരിപ്പൂരുകാർക്ക് സല്യൂട്ട് കുറിച്ചിരിക്കുകയാണ് അദ്ദേഹം. സഹജീവിസ്നേഹവും കരുണയും എന്തെന്ന് അവർ തന്നെ പഠിപ്പിച്ചു എന്നാണ് ട്വീറ്റിലെ വാക്കുകൾ.

വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താനായത് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ രക്ഷിക്കാൻ കോവിഡ്‌ ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാർ മുന്നിട്ടിറങ്ങിയതിനെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പൈലറ്റുമാർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ദുബൈയില്‍ നിന്നും എത്തിയ വിമാനത്തിൽ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.