LiveTV

Live

Entertainment

താങ്കളെ അറിയുമെന്നതില്‍ അഭിമാനം; നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും: പൈലറ്റിനെ അനുസ്മരിച്ച് പൃഥ്വിരാജ്

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്, ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്.

താങ്കളെ അറിയുമെന്നതില്‍ അഭിമാനം; നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും: പൈലറ്റിനെ അനുസ്മരിച്ച് പൃഥ്വിരാജ്

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്, ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തനിക്ക് പരിചയമുള്ള ആളായിരുന്നു അദ്ദേഹമെന്നും.. അദ്ദേഹവുമായുള്ള സംസാരങ്ങള്‍ എന്നും ഓര്‍ക്കുമെന്നും പൃഥ്വിരാജ് കുറിച്ചു.

Rest in peace Wing Cdr (Retd) Sathe. Had the privilege of knowing him personally. Will cherish our conversations sir. 🙏

Posted by Prithviraj Sukumaran on Friday, August 7, 2020

'റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍ (റിട്ട.)സാത്തേ. അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നതില്‍ അഭിമാനമുണ്ട്. നമ്മുടെ സംസാരങ്ങള്‍ എന്നും ഓര്‍ക്കും സാര്‍'- പൃഥ്വിരാജ് കുറിച്ചു. മറ്റൊരു പോസ്റ്റില്‍ രാജമല ഉരുള്‍പ്പൊട്ടല്‍ അപകടത്തിൽ മരിച്ചവർക്കും കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചനവും പൃഥ്വിരാജ് രേഖപ്പെടുത്തി.

It’s been a very very sad day for Kerala. And as the fortunate amongst us, sit in the comfort of our homes, waiting or...

Posted by Prithviraj Sukumaran on Friday, August 7, 2020

കനത്തെ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടത്. വിമാനത്തിന്‍റെ രണ്ട് പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. ജീവനക്കാരടക്കം 191 പേര്‍ വിമാനത്തിലുണ്ടായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. വ്യോമസേനക്ക് വേണ്ടി എയർബസ് 310എയും സാത്തേ പറത്തിയിട്ടുണ്ട്. എയർഫോഴ്സ് അക്കാദമിയിൽ നിന്ന് മികവിനുള്ള സ്വോഡ് ഓഫ് ഹോണർ ബഹുമതിയും ലഭിച്ചു.