LiveTV

Live

Entertainment

65 വയസ്സ് കഴിഞ്ഞവര്‍ക്കും ഷൂട്ടിങ് സെറ്റിലെത്താം, മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ഉത്തരവ്

കഴിഞ്ഞ ജൂലൈ 21നാണ് നടൻ പ്രമോദ് പാണ്ഡെ ഹൈക്കോടതിക്ക് മുന്നിൽ നിവേദനം സമർപ്പിച്ചത്

65 വയസ്സ് കഴിഞ്ഞവര്‍ക്കും ഷൂട്ടിങ് സെറ്റിലെത്താം, മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ഉത്തരവ്

മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഷൂട്ടിങ് പ്രോട്ടോക്കോളിൽ ഭേദഗതി വരുത്തി ഹൈക്കോടതി. 65 വയസ് കഴിഞ്ഞവർക്കും ഷൂട്ടിങ്ങ് ആവശ്യങ്ങൾക്കായി സിനിമാസെറ്റിലേക്കും സ്റ്റുഡിയോകളിലേക്കും പോകാമെന്നതാണ് പുതിയ നിർദേശം. നടൻ പ്രമോദ് പാണ്ഡെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.

കഴിഞ്ഞ ജൂലൈ 21നാണ് നടൻ പ്രമോദ് പാണ്ഡെ ഹൈക്കോടതിക്ക് മുന്നിൽ നിവേദനം സമർപ്പിച്ചത്. സിനിമാ-സീരിയൽ ഷൂട്ടിങ് പുനരാരംഭിച്ചുകൊള്ളാൻ നേരത്തെ മഹാരാഷ്ട്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ക്രൂ അംഗങ്ങളിൽ 10 വയസിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവരെ വിലക്കിയിരുന്നു. ഈ തീരുമാനം ചില മുതിർന്ന നടൻമാരുടെ കുടുംബങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാഴ്ത്തി.

ലോക്ഡൗണിൽ മുതിർന്ന പൗരൻമാരിൽ സ്വന്തമായി കടയുള്ളവർക്ക് അത് തുറന്നിരിക്കാനുള്ള അനുമതിയുണ്ട്. പിന്നെ ഷൂട്ടിങ് സെറ്റുകളിൽ 65 വയസ് കഴിഞ്ഞ നടൻമാരെ വിലക്കുന്നതിലെന്തു കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. അത് വിവേചനമാണെന്നും ഹൈക്കോടതി പറഞ്ഞു.