LiveTV

Live

Entertainment

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണോ? ഒരു നിയമം പാലിക്കണമെന്ന് കുഞ്ചാക്കോ ബോബൻ

ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണോ? ഒരു നിയമം പാലിക്കണമെന്ന് കുഞ്ചാക്കോ ബോബൻ

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.

'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ സുവർണ നിയമം. രസകരമായ കമന്റുകളും വിവാഹ വാർഷിക ആശംസകളുമായി പോസ്റ്റിന് താഴെ ആരാധകർ സജീവമാണ്.

The Age Old Golden Rule for, 🤗a Peaceful MARRIED LIFE🤵🏻👰🏻!! “THE WIFE SHALT NEVER CROSS THE LINE THAT YOU DRAW”🧜🏼‍♂️ (But make sure you draw it where she points to😏)

Posted by Kunchacko Boban on Thursday, August 6, 2020

ബാലതാരമായി‍ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബൻ പിന്നീട് യുവതീ യുവാക്കളുടെ മനം കവർന്ന റൊമാന്റിക് നായകനായി. അതിനിടെ അഭിനയ സാധ്യതയുള്ള വേഷങ്ങളും ചെയ്തു. 50ലേറെ സിനിമകളിൽ ഇതിനകം വേഷമിട്ടു. 2005ലായിരുന്നു വിവാഹം.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്. ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്.