LiveTV

Live

Entertainment

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

തനിക്ക് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. എങ്കിലും കുടുംബാം​ഗങ്ങളുടെ സുരക്ഷയെ കരുതി താൻ ആശുപത്രിയിൽ പ്രവേശിച്ചുവെന്നും എസ്.പി.ബി

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. എസ്.പി.ബി തന്നെയാണ് വിവരം വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 74കാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്ന് ദിവസമായി പനിയും ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നും എസ് പി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പറഞ്ഞു.

തനിക്ക് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. എങ്കിലും കുടുംബാം​ഗങ്ങളുടെ സുരക്ഷയെ കരുതി താൻ ആശുപത്രിയിൽ പ്രവേശിച്ചുവെന്നും എസ്.പി.ബി പറഞ്ഞു. തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.