LiveTV

Live

Entertainment

കാലങ്ങളെ തോല്‍പ്പിച്ച മാന്ത്രിക ശബ്ദം; ഇന്ന് കിഷോര്‍ ദാദയുടെ പിറന്നാള്‍

2700 ഓളം ഗാനങ്ങളാണ് കിഷോര്‍ സമ്മാനിച്ചത്. പിന്നണി ഗായകന്‍. സംഗീത സംവിധായകന്‍, നടന്‍, സംവിധായകന്‍ തുടങ്ങി സിനിമയയുടെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കിഷോര്‍ കുമാര്‍

കാലങ്ങളെ തോല്‍പ്പിച്ച മാന്ത്രിക ശബ്ദം; ഇന്ന് കിഷോര്‍ ദാദയുടെ പിറന്നാള്‍

ഇന്ത്യന്‍ സിനിമയിലെ നാദവിസ്മയം , കിഷോര്‍ കുമാറിന്‍റെ ജന്മദിനമാണ് ഇന്ന്. 2700 ഓളം ഗാനങ്ങളാണ് കിഷോര്‍ സമ്മാനിച്ചത്. പിന്നണി ഗായകന്‍. സംഗീത സംവിധായകന്‍, നടന്‍, സംവിധായകന്‍ തുടങ്ങി സിനിമയയുടെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കിഷോര്‍ കുമാര്‍.

1929 ആഗസ്ത് നാലിന് മധ്യപ്രദേശിലെ ഒരു ബംഗാളി കുടുംബത്തിലാണ് കിഷോര്‍ കുമാറിന്‍റെ ജനനം. അഭാസ് കുമാര്‍ ഗാംഗുലി എന്നായിരുന്നു പേര്. ഹിന്ദി സിനിമാ താരമായിരുന്നു സഹോദരന്‍ അശോക് കുമാറിന്‍റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം കിഷോര്‍ കുമാര്‍ എന്ന പേര് സ്വീകരിച്ചത്. സൈഗാളിനെ പോലെ പാടാനാഗ്രഗിച്ച ബാല്യം. അവിടെ നിന്ന് സ്വതസിദ്ധമായ ശൈലിയിലേക്ക് കിഷോര്‍ കുമാറിനെ കൈപിടിച്ചുയര്‍ത്തിയത് എസ്.ഡി ബര്‍മ്മനാണ് .

സഹോദരനൊപ്പം സിനിമയില്‍ അഭിനയിച്ചും കോറസ് പാടിയുമാണ് കിഷോര്‍ കുമാര്‍ നാല്‍പതുകളുട അവസാനത്തില്‍ സിനിമാ ലോകത്തേക്കെത്തുന്നത്. സംഗീത സംവിയാധകന്‍ ഖേംചന്ദ് പ്രകാശിന്‍റെ

സിദ്ദിയിലൂടെ 1948ല്‍ സിനിമ അരങ്ങേറ്റം. സംഗീതം പഠിക്കാത്ത കിഷോര്‍ സ്വരഭംഗികൊണ്ടു മാത്രാണ് ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. അതിരില്ലാത്ത ആനന്ദവും ശോകവുമെല്ലാം ആ സുന്ദരശബ്ദത്തില്‍ ആസ്വാദകരിലേക്കൊഴുകി.

തലത് മഹ്മൂദും മുഹമ്മദ് റഫിയും മുകേഷും അരങ്ങുവാഴുന്ന ഇന്ത്യന്‍ സംഗീത ലോകത്ത് തിളങ്ങാന്‍ കിഷോര്‍ കുമാര്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1967 ല്‍ പുറത്തിറങ്ങിയ ആരാധാന എന്ന സിനിമയിലെ ഗാനങ്ങള്‍ കിഷോര്‍ കുമാര്‍ എന്ന ഗായകനെ അടയാളപ്പെടുത്തി. പിന്നീടങ്ങോട്ട് ആ മധുരശബ്ദത്തില്‍ പിറവി കൊണ്ടത് ഒരായിരം ഗാനങ്ങള്‍. ആര്‍.ഡി ബര്‍മ്മന്‍റെ സ്ഥിരം ഗായകന്‍, സലില്‍ ചൌധരിയും ,ഋഷികേശ് മുഖര്‍ജിയുമെല്ലാം ആ മനോഹര ശബ്ദത്തിനായി ഈണമിട്ടു , ലതാ മങ്കേഷ്കറിനൊപ്പം പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റ്. രാജേഷ് ഖന്ന സിനിമയിലെ സ്ഥിരം ഗായകന്‍.

അയോധ്യ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ആ സ്വരമാധുരിയെത്തി. ഇതിനിടെ ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ജനങ്ങളിഷ്ടപ്പെട്ടത് കിഷോര്‍ കുമാറെന്ന ഗായകനെയായിരുന്നു . സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക്ക ഥാകൃത്ത് എന്നീ മേഖലകളിലം കൈവെച്ചു. ആലാപനത്തിന്‍റെ ഉന്നതിയില്‍ വിരാജിക്കെ 1987ല്‍ സംഗീതപ്രേമികളെ ദുംഖത്തിലാഴ്ത്തി കിഷോര്‍ കുമാര്‍ വിടവാങ്ങി. പക്ഷേ ഇന്നും ആ മധുര ശബ്ദം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഒഴുകുന്നു.