LiveTV

Live

Entertainment

അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ; പുതിയ സിനിമക്ക് പേരിട്ട് രാം ഗോപാല്‍ വര്‍മ്മ

ബോളിവുഡ്​ സിനിമ മേഖലക്കുനേരെ അർണബ്​ ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ്​ രാംഗോപാൽ വർമയെ ചൊടിപ്പിച്ചത്

അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ; പുതിയ സിനിമക്ക് പേരിട്ട് രാം ഗോപാല്‍ വര്‍മ്മ

റിപ്പബ്ലിക്​ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ രാംഗോപാൽ വർമ.

രാംഗോപാൽ വർമ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: അദ്ദേഹത്തിനെക്കുറിച്ചുള്ള എ​​ന്‍റെ സിനിമക്ക്​ പേരിട്ടു.‘അർണബ്, ഒരു​ വാർത്താവേശ്യ’​. അദ്ദേഹത്തെക്കുറിച്ച്​ വിശദമായി പഠിച്ചപ്പോൾ വാർത്തകൂട്ടിക്കൊടുപ്പുകാരനാണോ വാർത്താവേശ്യ എന്നതാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ എനിക്ക്​ ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്​ദത്തെ ഒടുവിൽ വാർത്താവേശ്യ എന്ന്​ ​തന്നെ ​വിളിക്കാൻ ഞാൻ തീരുമാനിച്ചു.

അർണബിനെ പൊതുജനമധ്യത്തിൽ സിനിമയിലൂടെ തുറന്നുകാട്ടുമെന്നും അർണബിന്‍റെ സിനിമക്കെതിരെയുള്ള ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാൽ വർമ പ്രതികരിച്ചു. ബോളിവുഡ്​ സിനിമ മേഖലക്കുനേരെ അർണബ്​ ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ്​ രാംഗോപാൽ വർമയെ ചൊടിപ്പിച്ചത്​.