LiveTV

Live

Entertainment

ലോക്ക്ഡൌണ്‍ കാലത്തെ പ്രവാസി കുടുംബത്തിന്‍റെ ജീവിതം പറഞ്ഞ് ഹോപ്പ്

ഒരു കുടുംബത്തിലെ തന്നെയുള്ളവരാണ് ഈ മ്യൂസിക്കല്‍ ഷോട്ട് ഫിലിമില്‍ വേഷമിട്ടിരിക്കുന്നത്.

ലോക്ക്ഡൌണ്‍ കാലത്തെ പ്രവാസി കുടുംബത്തിന്‍റെ ജീവിതം പറഞ്ഞ് ഹോപ്പ്

ലോക്ക്ഡൌണ്‍ പ്രമേയമായി നിരവധി ടെലിഫിലിമുകളും മ്യൂസിക് ആല്‍ബങ്ങളും എല്ലാം ഇതിനകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു. അതില്‍ നിന്ന് വ്യത്യാസപ്പെട്ട് നില്‍ക്കുന്നു ഹോപ് എന്ന ഈ മ്യൂസിക്കല്‍ ഫോട്ട് ഫിലിം. ഗര്‍ഭിണിയായ, പ്രസവം അടുത്തിരിക്കുന്ന യുവതിയും വിദേശത്തുള്ള ഭര്‍ത്താവ് എത്താനുള്ള അവളുടെ കാത്തിരിപ്പുമാണ് ഹോപ്പ് എന്ന ഈ കൊച്ചും മ്യൂസിക്കല്‍ ചിത്രത്തിന്‍റെ പ്രമേയം... പെട്ടെന്ന് പ്രഖ്യാപിക്കുന്ന ലോക്ക്ഡൌണും, വിമാനങ്ങള്‍ പറന്നുതുടങ്ങിയപ്പോഴുള്ള ക്വാറന്‍റൈനും എല്ലാം കൂടി അവളുടെ കാത്തിരിപ്പിന്‍റെ ദൈര്‍ഘ്യം കൂട്ടിയത് എങ്ങനെയെന്ന് ചിത്രം പറയുന്നു.

ലോക്ക്ഡൌണ്‍ കാലത്തെ പ്രവാസി കുടുംബത്തിന്‍റെ ജീവിതം പറഞ്ഞ് ഹോപ്പ്

ഓരോ പ്രവാസിയും പ്രവാസി കുടുംബങ്ങളും ഈ കൊച്ചു ചിത്രത്തെ ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു. സൗഹൃദ കൂട്ടായ്മയിലൂടെയാണ് ഈ ചിത്രം പിറന്നിരിക്കുന്നത്. വിഷ്ണു അശോക് ആണ് സംവിധാനം. ഒരു കുടുംബത്തിലെ തന്നെ ആള്‍ക്കാരാണ് ഈ മ്യൂസിക്കല്‍ ഷോട്ട് ഫിലിമില്‍ വേഷമിട്ടിരിക്കുന്നത്.

ലോക്ക്ഡൌണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഹോപ് തയ്യാറാക്കിയിരിക്കുന്നത്. ലോയ്ഡ് സാഗര്‍ ആണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുള്‍പ്രകാശ്. സൗമ്യ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി.