LiveTV

Live

Entertainment

ഒതളങ്ങ തുരുത്ത് സിനിമയാക്കാനൊരുങ്ങി അന്‍വര്‍ റഷീദ്? ഒതളങ്ങയുടെ സംവിധായകന്‍ അംബൂജി സംസാരിക്കുന്നു

മിഥുന്‍ മാനുവല്‍ തോമസ്, അനുരാജ് മനോഹര്‍ തുടങ്ങിയവരും അഭിനന്ദനങ്ങളുമായി എത്തിയിരുന്നു

ഒതളങ്ങ തുരുത്ത് സിനിമയാക്കാനൊരുങ്ങി അന്‍വര്‍ റഷീദ്? ഒതളങ്ങയുടെ സംവിധായകന്‍ അംബൂജി സംസാരിക്കുന്നു

നിലവില്‍ ഏറ്റവും ചര്‍ച്ചയായ വെബ് സീരിസാണ് ഒതളങ്ങ തുരുത്ത്. കഥയും അഭിനയവും അഭിനയപരിസരവും ടെക്നിക്കല്‍ ക്വാളിറ്റിയുമെല്ലാം ഒന്നിനൊന്ന് മെച്ചം. കൊല്ലം ആയിരം തെങ്ങിലെ തുരുത്തിന്റെ സൗന്ദര്യവും പച്ചപ്പും ഫ്രെയിമുകളിലൂടെ തൊട്ടറിയാം. അംബൂജിയാണ് വെബ് സീരീസിന്‍റെ സംവിധായകന്‍. കിരണ്‍ നൂപിറ്റലാണ് ഈ മനോഹര ദൃശൃങ്ങളെ കാമറയില്‍ പകര്‍ത്തുന്നത്.

ഇപ്പോഴിതാ, ഒതളങ്ങ തുരുത്ത് ഭാവിയില്‍ സിനിമയായി തന്നെ ചെയ്യാമെന്ന് ഉറപ്പും ലഭിച്ചിരിക്കുന്നു. ഉറപ്പു നല്‍കിയതോ സാക്ഷാല്‍ അന്‍വര്‍ റഷീദും. ഒതളങ്ങയുടെ സംവിധായകനായ അംബൂജിയുമായി 'മാധ്യമം' നടത്തിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

മിഥുന്‍ മാനുവല്‍ തോമസ്, അനുരാജ് മനോഹര്‍ തുടങ്ങിയവരും അഭിനന്ദനങ്ങളുമായി എത്തിയിരുന്നെന്നും അംബൂജി പറഞ്ഞു. ഇതുവരെ ആറ് എപ്പിസോഡ് ആണ് ഒതളങ്ങ തുരുത്തില്‍ വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആദ്യ എപ്പിസോഡ് ആയ ഒതളങ്ങ പ്രേമം വരുന്നത്.

കൊല്ലം കരുനാഗപ്പിള്ളിക്കാരനായ അംബുജി തന്നെയാണ് ഒതളങ്ങയുടെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.