LiveTV

Live

Entertainment

'അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവാൻ ഒരു കാരണമുണ്ട്'..

'ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം'.

'അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവാൻ ഒരു കാരണമുണ്ട്'..

മലയാള സിനിമയ്ക്ക് കറുത്ത സൗന്ദര്യം എവിടെയോ നഷ്ടപ്പെട്ടെന്ന് നടൻ ഹരീഷ് പേരടി. വെളുത്ത നായകൻ ഒരിക്കലും കറുത്ത പെണ്ണിനെ പ്രേമിക്കാൻ പാടില്ല എന്ന് സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവാൻ പോലും ഒരു കാരണമുണ്ട്. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെയെന്ന് സൂപ്പർ ഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമ ചൂണ്ടിക്കാട്ടി ഹരീഷ് പറയുന്നു. ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം. നമ്മുടെ വെളുത്ത നടീ നടൻമാർ നമുക്ക് വേണ്ടി എത്ര കഷ്ടപ്പെടുന്നുണ്ട് അല്ലേയെന്നും ഹരീഷ് ചോദിക്കുന്നു.

സംവിധായകൻ ഭരതൻ കറുത്ത നിറത്തിൽ നായികാ സങ്കൽപമുണ്ടാക്കി. സൂര്യ എന്ന നടി പറങ്കി മലയിലൂടെയും ആദാമിന്റെ വാരിയെല്ലിലൂടെയും സൗന്ദര്യ സങ്കൽപ പ്രതീകമായി മാറി. ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാള സിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടുവെന്നും ഹരീഷ് പേരടി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ... പിന്നീട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ ... അന്നത്തെ കാമുകൻമാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു... സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമിന്റെ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു.. ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു... ഇപ്പോൾ കറുത്ത നായകന്റെ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്.. വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്... അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവാൻ പോലും ഒരു കാരണമുണ്ട് .. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ ... ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം...നമ്മുടെ വെളുത്ത നടി നടൻമാർ നമുക്ക് വേണ്ടി എത്ര കഷ്ടപ്പെടുന്നുണ്ട് ല്ലേ ?...

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ...പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ...

Posted by Hareesh Peradi on Saturday, August 1, 2020