LiveTV

Live

Entertainment

വ്യായാമം ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ച് ഖുശ്ബു: കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്‍റ് ; ചുട്ട മറുപടി നല്‍കി നടി

പ്രായം വെറുമൊരു നമ്പറാണെന്നും വ്യായാമം തുടരണമെന്നും നിരവധി ആരാധകരാണ് താരത്തെ ആശംസിക്കുന്നത്.

വ്യായാമം ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ച് ഖുശ്ബു: കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്‍റ് ; ചുട്ട മറുപടി നല്‍കി നടി

വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ച് തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബു. വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്‍ടാഗുകള്‍ നല്‍കിയാണ് ഖുശ്ബു താന്‍ വ്യായാമം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെസ്റ്റിംഗ് ഫ്ലെക്സിബിളിറ്റി എന്ന് പറഞ്ഞാണ് ഖുശ്ബു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവെച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വ്യായാമം ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ച് ഖുശ്ബു: കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്‍റ് ; ചുട്ട മറുപടി നല്‍കി നടി

പ്രായം വെറുമൊരു നമ്പറാണെന്നും വ്യായാമം തുടരണമെന്നും നിരവധി ആരാധകരാണ് താരത്തെ ആശംസിക്കുന്നത്. എന്നാല്‍ അതിലൊരു കമന്‍റ് ബോഡിഷെയ്മിംഗ് ആയിരുന്നു. കുട്ടിയാനയെപ്പോലെയുണ്ട് എന്നായിരുന്നു ആ കമന്‍റ്. കമന്‍റിട്ട വ്യക്തിക്ക് ചുട്ട മറുപടി കമന്‍റിലൂടെ തന്നെ നല്‍കിയിട്ടുണ്ട് താരം. തന്നെ പരിഹസിച്ച വ്യക്തിക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് നടി.

വ്യായാമം ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ച് ഖുശ്ബു: കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്‍റ് ; ചുട്ട മറുപടി നല്‍കി നടി

അടുത്തിടെ മകൾ ആനന്ദിതയുടെ ചിത്രങ്ങളും ഖുശ്ബു പങ്കുവച്ചിരുന്നു. തടിച്ച ശരീര പ്രകൃതമുള്ള ആനന്ദിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. മെലിഞ്ഞ് സുന്ദരിയായി സാരിയുടുത്ത് നിൽക്കുന്ന ഖുശ്ബുവിന്റെ മകളുടെ ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തിരുന്നത്.