LiveTV

Live

Entertainment

കോവിഡ് ബാധിതനായിരിക്കെ മരണം ആശംസിച്ച ട്രോളനെതിരെ രൂക്ഷമായി പ്രതികരിച്ച് അമിതാഭ് ബച്ചന്‍

വളരെ കടുത്ത ഭാഷയിലാണ് ബിഗ് ബി തനിക്കേറ്റ ട്രോളുകള്‍ക്ക് മറുപടി കൊടുത്തത്

കോവിഡ് ബാധിതനായിരിക്കെ മരണം ആശംസിച്ച ട്രോളനെതിരെ രൂക്ഷമായി പ്രതികരിച്ച് അമിതാഭ് ബച്ചന്‍

കോവിഡ് ബാധിതനായിരിക്കെ മരണം ആശംസിച്ച ട്രോളനെതിരെ രൂക്ഷമായി പ്രതികരിച്ച് അമിതാഭ് ബച്ചന്‍. തന്നെപോലുള്ളയാളെ അധിക്ഷേപിക്കുന്നതിലൂടെ സ്വയം പ്രശസ്തി നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവര്‍ താന്‍ കോവിഡിനെ അതിജീവിക്കുകയാണെങ്കില്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ബച്ചന്‍ ബ്ലോഗിലുടെ വ്യക്തമാക്കി.

വളരെ കടുത്ത ഭാഷയിലാണ് ബിഗ് ബി തനിക്കേറ്റ ട്രോളുകള്‍ക്ക് മറുപടി കൊടുത്തത്. താങ്കളുടെ അച്ഛന്‍റെ പേരെഴുതാന്‍ തനിക്ക് കഴിയാത്തത് അതാരെന്ന് അറിയാത്തതിനാലാണ് എന്നാണ് ഒരു ട്രോളിനായി ബച്ചന്‍ മറുപടി കൊടുത്തത്. ഇതുപോലുള്ള രൂക്ഷമായ കമന്‍റുകളാണ് ബച്ചന്‍ ട്രോളന്മാര്‍ക്കായി കാത്തുവെച്ചത്.

സമൂഹത്തില്‍ ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന രീതിയിലുള്ള പ്രതികരണമാണോ ബച്ചന്‍ നടത്തിയത് എന്ന രീതിയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പതിവാണെന്നും അതിനെയെല്ലാം അതിന്‍റെ രീതിയില്‍ കാണണമെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, ഒരുപാട് പേര്‍ ബച്ചനെ പിന്തുണച്ച് രംഗത്ത് വന്നു. ട്രോളുകള്‍ സഹിക്ക വയ്യാതെ നടി സോനാക്ഷി സിന്‍ഹ ട്വിറ്റര്‍ അക്കൌണ്ട് വരെ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും ഒന്നും അതിരു കടക്കരുതെന്നും ബച്ചനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

കോവിഡ് പോസിറ്റീവായ ശേഷം 77കാരനായ ബച്ചനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മകന്‍ അഭിഷേക് ബച്ചനും കോവിഡ് രോഗബാധയെത്തുടര്‍ന്ന് അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുമകള്‍ ഐശ്വര്യ റായ് ബച്ചനും പൌത്രി ആരാധ്യ ബച്ചനും കോവിഡ് പോസിറ്റീവായെങ്കിലും പിന്നീട് നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ഭാര്യ ജയ ബച്ചന് കോവിഡ് നെഗറ്റീവായിരുന്നു.