LiveTV

Live

Entertainment

'കുറുപ്പിന് മോശം തമ്പ് നെയിലെന്ന് അഹാന, നീയേതാണെന്ന് മറുപടി, ഔദ്യോഗിക അക്കൗണ്ട് അല്ലെന്ന് ദുല്‍ഖര്‍'; വിവാദങ്ങള്‍ക്ക് അവസാനമില്ല

'നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ – നിങ്ങളെന്നു പഠിക്കും ?’ എന്നാണ് അഹാന പറഞ്ഞത്.

'കുറുപ്പിന് മോശം തമ്പ് നെയിലെന്ന് അഹാന, നീയേതാണെന്ന് മറുപടി, ഔദ്യോഗിക അക്കൗണ്ട് അല്ലെന്ന് ദുല്‍ഖര്‍'; വിവാദങ്ങള്‍ക്ക് അവസാനമില്ല

ലോക് ഡൗണിനെ തുടര്‍ന്നുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയും തുടര്‍ന്ന് പുറത്തുവിട്ട ലവ് ലറ്റര്‍ ടു സൈബര്‍ ബുള്ളീസും പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രശ്നങ്ങള്‍ക്കും ശേഷം വീണ്ടും വിവാദത്തില്‍ ഉള്‍പ്പെട്ട് നടി അഹാന കൃഷ്ണകുമാര്‍. ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ കുറുപ്പ് സിനിമയുടെ സ്നീക്ക് പീക്ക് വീഡിയോക്ക് താഴെ കുറിച്ച കമന്‍റാണ് ഇത്തവണ വിവാദങ്ങള്‍ക്ക് വഴി വെച്ചത്.

‘നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ – നിങ്ങളെന്നു പഠിക്കും ?’ എന്നാണ് അഹാന പറഞ്ഞത്. തൊട്ടു താഴെ തന്നെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജിൽ നിന്ന് ‘അതിന് നീയേതാ ?’ എന്ന് മറുപടി വരികയും ചെയ്തു. പിന്നാലെ അഹാന കമന്റ് ഡിലീറ്റ് ചെയ്തു. ഇതിനിടയില്‍ ഇത് ശ്രദ്ധയില്‍പ്പെട്ട നിരവധി പേര്‍ ഈ സ്ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വലിയ രീതിയില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇടപെടുകയും പേജിന്‍റെ ആധികാരികതയില്‍ വ്യക്തത വരുത്തി രംഗത്തുവരികയും ചെയ്തു.

'കുറുപ്പിന് മോശം തമ്പ് നെയിലെന്ന് അഹാന, നീയേതാണെന്ന് മറുപടി, ഔദ്യോഗിക അക്കൗണ്ട് അല്ലെന്ന് ദുല്‍ഖര്‍'; വിവാദങ്ങള്‍ക്ക് അവസാനമില്ല

കുറുപ്പിന്‍റെ ഒഫിഷ്യൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ കുറുപ്പിന്‍റെ യഥാര്‍ത്ഥ പേജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നേരത്തെ കമന്‍റ് ഇട്ട പേജ് തങ്ങളുടേതല്ലെന്നാണ് അണിയറ പ്രവര്‍ത്തകരും അറിയിച്ചു. ഇതില്‍ വ്യക്തത വരുത്തി അഹാന കൃഷ്ണയും ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. കുറുപ്പിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിമിഷ് രവിയാണ് ഇന്‍സ്റ്റഗ്രാമിലെ പേജ് വ്യാജമാണെന്ന് അറിയിച്ചത്.