LiveTV

Live

Entertainment

'ഫായിസേ എടാ എന്റതും റെഡ്യായില്ല'; സുരഭി ലക്ഷ്മി പൂവുണ്ടാക്കിയപ്പോൾ കിട്ടിയത്..

ന്റെത് റെഡ്യാവോന്ന് നമ്മക്ക് നോക്കാം എന്ന് പറഞ്ഞാണ് ഫായിസിന്റെ വീഡിയോ കണ്ടുകൊണ്ട് സുരഭി ലക്ഷ്മി കടലാസിൽ നിന്ന് പൂവ് വെട്ടിയത്.

'ഫായിസേ എടാ എന്റതും റെഡ്യായില്ല'; സുരഭി ലക്ഷ്മി പൂവുണ്ടാക്കിയപ്പോൾ കിട്ടിയത്..

സമൂഹ മാധ്യമങ്ങളില്‍ മെ​ഗാ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്‍റെ പൂവ് നിര്‍മാണം. 'ചെലോര്ത് റെഡ്യാവും. ചെലോര്ത് റെഡ്യാവൂല. ഇന്‍റത് റെഡ്യായില്ല, ഇന്‍റത് വേറെ മോഡലാ വന്നത്. അങ്ങനായാല്‍ ഞമ്മക്കൊരു കൊയപ്പീല്യ'- എന്ന മാസ് ഡയലോ​ഗിന്റെ പ്രസക്തി അത്രയേറെ വലുതാണ്. പ്രത്യേകിച്ച് ചെറിയ പ്രതിസന്ധികൾ പോലും താങ്ങാനാകാതെ തളർന്നുപോകുന്ന ആളുകൾക്ക് വലിയ ഊർജ്ജമാണ് ആ കുരുന്നിന്റെ വാക്കുകൾ നൽകുന്നത്.

എന്തായാലും ഫായിസിന്റെ വീഡിയോ കണ്ട് അവൻ പറയുന്നത് പോലെ പൂവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് നടി സുരഭി ലക്ഷ്മി. ന്റെത് റെഡ്യാവോന്ന് നമ്മക്ക് നോക്കാം എന്ന് പറഞ്ഞാണ് ഫായിസിന്റെ വീഡിയോ കണ്ടുകൊണ്ട് സുരഭി ലക്ഷ്മി കടലാസിൽ നിന്ന് പൂവ് വെട്ടിയത്. പക്ഷേ സുരഭി ലക്ഷ്മിയുടേതും റെഡ്യായില്ല.

'ഞങ്ങളത് രണ്ടാളുടെയും റെഡ്യായില്ല. അത്രേയുള്ളൂ. അപ്പോ ഇനി ജീവിതത്തിൽ എന്ത് സംഭവിച്ചാലും നമ്മക്ക് പറയാൻ പറ്റും ചെലോരത് റെഡ്യാവും, ചെലോരത് റെഡ്യാവൂല്ല. ഫായിസേ എടാ, എന്റതും റെഡ്യായില്ല. നമ്മള് രണ്ട് പേരും ഒരേ തൂവൽപക്ഷികൾ'- എന്ന് പറഞ്ഞാണ് സുരഭി വീഡിയോ അവസാനിപ്പിച്ചത്.

ചിലരെത് റെഡി ആവും ചെലരെത് റെഡി ആവൂല ന്റെതു റെഡിയായോ എന്ന് ഒന്ന് നോക്കൂ ഫായിസ് 😂🥰❤

Posted by Surabhi Lakshmi on Tuesday, July 28, 2020