LiveTV

Live

Entertainment

ജോലി നഷ്ടപ്പെട്ട് പച്ചക്കറി കച്ചവടത്തിനിറങ്ങിയ ഐടി ജീവനക്കാരിക്ക് തന്‍റെ ഓഫീസില്‍ ജോലി നല്‍കി സോനു സൂദ്

എന്തു ജോലി ചെയ്യാനും മടിക്കേണ്ട കാര്യമില്ല, ഇത് അതിജീവനത്തിന്‍റെ ഘട്ടമാണ്. ശാരദ പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് പച്ചക്കറി കച്ചവടത്തിനിറങ്ങിയ ഐടി ജീവനക്കാരിക്ക് തന്‍റെ ഓഫീസില്‍ ജോലി നല്‍കി സോനു സൂദ്

മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായമേകുന്ന ഒരുപാട് താരങ്ങളെ നാം ദിനംപ്രതി കാണുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട പേര് നടന്‍ സോനു സൂദിന്‍റേതാണ്. കോവിഡ് പ്രതിസന്ധി കാരണം ഐടി മേഖലയിലെ തന്‍റെ ജോലി നഷ്ടപ്പെട്ട് പച്ചക്കറി വില്‍പനക്കിറങ്ങിയ ഹൈദരാബാദിലെ യുവതിക്ക് തന്‍റെ കമ്പനിയില്‍ ജോലി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഉണ്ടാടി ശാരദ എന്ന യുവതിക്കാണ് സോനു ജോലി നല്‍കി സഹായിച്ചിരിക്കുന്നത്.

എന്‍റെ ഓഫീസ് അവരുമായി ബന്ധപ്പെട്ടു. ഇന്‍റര്‍വ്യു നടത്തി. ജോബ് ലെറ്റര്‍ ഇതിനോടകം അയച്ചു. ജയ് ഹിന്ദ്. സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു. റിച്ചി ഷെല്‍ഷന്‍ എന്നയാളാണ് ഈ വിവരം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്. സോനു സൂദ് തന്നെ വിളിച്ചിരുന്നെന്നും ആ പെണ്‍കുട്ടിക്ക് സഹായം നല്‍കിയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും റിച്ചി പറഞ്ഞു.

എന്ത് ജോലിയാണ് ലഭിച്ചതെന്നതിനെക്കുറിച്ച് വ്യക്തമല്ല. എങ്കിലും ഇത്തരം സന്തര്‍ഭങ്ങളില്‍ ദുരഭിമാനവും പേറിക്കൊണ്ട് നടക്കാതെ പതറാതെ മുന്നോട്ട് നീങ്ങിയതില്‍ താന്‍ അഭിമാനിക്കുന്നു എന്നും ശാരദ പറഞ്ഞു. എന്തു ജോലി ചെയ്യാനും മടിക്കേണ്ട കാര്യമില്ല, ഇത് അതിജീവനത്തിന്‍റെ ഘട്ടമാണ്. ശാരദ പറഞ്ഞു.