LiveTV

Live

Entertainment

'മൊഞ്ചത്തിപെണ്ണേ ഉണ്ണിമായേ, തഞ്ചത്തില്‍ ഒപ്പന പാടി വായോ'; ദുല്‍ഖറിന്‍റെ ആലാപനം, മണിയറയിലെ അശോകനിലെ ആദ്യ ഗാനം കാണാം

ശ്രീഹരി കെ നായര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ഷിഹാസ് അമ്മദ്കോയയാണ്

'മൊഞ്ചത്തിപെണ്ണേ ഉണ്ണിമായേ, തഞ്ചത്തില്‍ ഒപ്പന പാടി വായോ'; ദുല്‍ഖറിന്‍റെ ആലാപനം, മണിയറയിലെ അശോകനിലെ ആദ്യ ഗാനം കാണാം

നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടനും ചിത്രത്തിന്‍റെ നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജേക്കബ് ഗ്രിഗറിയുമാണ് ഉണ്ണിമായ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീഹരി കെ നായര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ഷിഹാസ് അമ്മദ്കോയയാണ്.

‘ദുല്‍ഖറിന്റെ കൈ പിടിച്ച് മകള്‍ മറിയം’;  മണിയറയിലെ അശോകനിലൂടെ ആദ്യ നിര്‍മാണ ചിത്രം പ്രഖ്യാപിച്ച് താരം
Also Read

‘ദുല്‍ഖറിന്റെ കൈ പിടിച്ച് മകള്‍ മറിയം’; മണിയറയിലെ അശോകനിലൂടെ ആദ്യ നിര്‍മാണ ചിത്രം പ്രഖ്യാപിച്ച് താരം

നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജേക്കബ് ഗ്രിഗറിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വലിയ താരനിര ചിത്രത്തിന്‍റെ ഭാഗമായുണ്ട്. അനുപമ പരമേശ്വരനാണ് നായിക. ശ്യാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനുപമ അവതരിപ്പിക്കുന്നത്.

മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സജാദ് കാക്കുവാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാ സംവിധാനം ജയന്‍. വസത്രാലങ്കാരം-സമീറ സനീഷ്. പി.ആര്‍.ഒ-ആതിര ദില്‍ജിത്ത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.