LiveTV

Live

Entertainment

ധനുഷിന് ഇന്ന് പിറന്നാള്‍: ജന്മദിനസമ്മാനമായി 'കർണൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് ഇത്. ദാവണി ഉടുത്ത്, വെളിച്ചെണ്ണ തേച്ചൊട്ടിച്ച മുടിയുമായി ഒരു ​ഗ്രാമീണ ശൈലിയിലുള്ള പെൺകുട്ടിയായാണ് രജിഷ ചിത്രത്തിലെത്തുന്നത്

ധനുഷിന് ഇന്ന് പിറന്നാള്‍: ജന്മദിനസമ്മാനമായി 'കർണൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

തമിഴിലെ പ്രിയതാരം ധനുഷിന്‍റെ 37ാം പിറന്നാളാണ് ഇന്ന്. ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ധനുഷിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ അണിയറ പ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്.

മലയാള നടി രജിഷ വിജയനാണ് ചിത്രത്തിൽ ധനുഷിന്‍റെ നായികയായെത്തുന്നത്. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് ഇത്. ദാവണി ഉടുത്ത്, വെളിച്ചെണ്ണ തേച്ചൊട്ടിച്ച മുടിയുമായി ഒരു ​ഗ്രാമീണ ശൈലിയിലുള്ള പെൺകുട്ടിയായാണ് രജിഷ ചിത്രത്തിലെത്തുന്നത്.

ധനുഷിന് ഇന്ന് പിറന്നാള്‍: ജന്മദിനസമ്മാനമായി 'കർണൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ കർണൻ എന്നു തന്നെയാണ് ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ധനുഷിന്‍റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണിത്. ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കലൈപുലി എസ് താണുവിന്‍റെ വി. ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്‍റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിനോടൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്. കൊടി, വട ചെന്നൈ എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്.