LiveTV

Live

Entertainment

'യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലഫ്റ്റനന്‍റ് റാമിന്‍റെ പ്രണയകഥ'; പട്ടാള വേഷത്തില്‍ ദുല്‍ഖര്‍

മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്

'യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലഫ്റ്റനന്‍റ് റാമിന്‍റെ പ്രണയകഥ'; പട്ടാള വേഷത്തില്‍ ദുല്‍ഖര്‍

മഹാനടിക്ക് പിന്നാലെ വീണ്ടും തെലുഗിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങാൻ ദുൽഖര്‍ സൽമാൻ. ദുല്‍ഖറിന്‍റെ ജന്മദിനമായ ഇന്നാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്‍റ് റാമിന്‍റെ പ്രണയകഥ എന്ന ടാഗ് ലൈനിൽ ചിത്രത്തിന്‍റെ കൺസപ്റ്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

1964ൽ കൊടുമ്പിരി കൊണ്ട യുദ്ധത്തിനിടയിൽ വിരിഞ്ഞ ഒരു മനോഹര പ്രണയം പറയുന്ന ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ നിർമാണം സ്വപ്‍ന സിനിമാസിന്‍റെ ബാനറിൽ പ്രിയങ്ക ദത്താണ്. ഹന്നു രാഘവപുടിയാണ് സംവിധാനം. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിശാൽ ചന്ദ്രശേഖരാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ചിത്രം തിയേറ്ററില്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

വൈജയന്ത്രി മൂവീസിന്‍റെ ബാനറിൽ ഒരുങ്ങുന്ന പ്രഭാസ്, ദീപിക പദുക്കോൺ ബിഗ് ബജറ്റ് സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ദുൽഖര്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയിലാണ് ദുൽഖര്‍ ഒടുവിലായി അഭിനയിച്ചത്. തെലുഗിൽ കനുലു കനുലു ദൊച്ചയന്‍റെ എന്ന പേരിൽ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.