LiveTV

Live

Entertainment

'ഇതെന്റെ അവസാന വീഡിയോ': ഫേസ് ബുക്കിലൂടെ അറിയിച്ച് നടി വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു

സൈബർ ആക്രമണം താങ്ങാനാകുന്നില്ലെന്നും അതിനാൽ താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഫേസ് ബുക്കിൽ വീഡിയോയിലൂടെ വിജയലക്ഷ്മി അറിയിച്ചു.

'ഇതെന്റെ അവസാന വീഡിയോ': ഫേസ് ബുക്കിലൂടെ അറിയിച്ച് നടി വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ് നടി വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. സൈബർ ആക്രമണം താങ്ങാനാകുന്നില്ലെന്നും അതിനാൽ താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഫേസ് ബുക്കിൽ വീഡിയോയിലൂടെ വിജയലക്ഷ്മി ഇന്നലെ രാത്രി അറിയിച്ചു. താൻ ചില ​ഗുളികകൾ കഴിച്ചു. രക്തസമ്മർദം താഴ്ന്ന് വൈകാതെ താൻ മരിക്കുമെന്നാണ് നടി വീഡിയോയിൽ പറഞ്ഞത്. നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണവർ.

നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്റെയും പനങ്കാട്ട് പാടൈ നേതാവ് ഹരി നാടാറിന്റെയും നേതൃത്വത്തിലുള്ള സൈബര്‍ ആക്രമണവും ഭീഷണിയും കാരണമാണ് താൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് നടി വ്യക്തമാക്കി-

"ഇത് എന്റെ അവസാന വീഡിയോ ആണ്. കഴിഞ്ഞ നാല് മാസമായി ഞാന്‍ സീമാനും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവർത്തകരും കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. എന്റെ കുടുംബത്തിനു വേണ്ടി- അമ്മയ്ക്കും സഹോദരിക്കും വേണ്ടി ഞാന്‍ പരമാവധി അതിജീവിക്കാന്‍ ശ്രമിച്ചു. മാധ്യമങ്ങളിലൂടെ ഹരി നാടാര്‍ എന്നെ അക്രമിക്കുകയാണ്. ബിപി ​ഗുളികകൾ ഞാൻ ഇതിനകം കഴിച്ചിട്ടുണ്ട്. രക്തസമ്മർദം താഴ്ന്ന് മണിക്കൂറുകൾക്കം ഞാൻ മരിക്കും. ഞാൻ കർണാടകയിൽ ജനിച്ചു എന്നത് കൊണ്ടുമാത്രമാണ് അവരെന്നെ ആക്രമിക്കുന്നത്. ഞാൻ പിള്ള സമുദായത്തിൽപ്പെട്ടയാളാണ്. എൽടിടിഇ നേതാവ് പ്രഭാകരന്റെ സമുദായം. സീമാൻ ഇന്നത്തെ നിലയിലെത്താൻ കാരണം പ്രഭാകരനാണ്. എന്നിട്ടും എന്നെ നിരന്തരം അപമാനിക്കുന്നു. അയാളെ വെറുതെ വിടരുതെന്നാണ് എനിക്ക് എന്റെ ആരാധകരോട് പറയാനുള്ളത്. അയാൾക്ക് മുൻകൂർജാമ്യം ലഭിക്കരുത്. എന്റെ മരണം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണം. എനിക്ക് ആരുടെയും അടിമയാവാൻ താത്പര്യമില്ല".

ഫ്രന്റ്സ്, ബോസ് എങ്കിറ ഭാസ്കരൻ തുടങ്ങിയ സിനിമകളിൽ വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. സീമാൻ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ആളാണ്. നേരത്തെയും സീമാൻ തന്നെ അപമാനിക്കുന്നുവെന്ന് വിജയലക്ഷ്മി പറയുകയുണ്ടായി.