LiveTV

Live

Entertainment

പിതാവിന് പോസിറ്റീവായിരുന്നു, തനിക്കും രോഗലക്ഷണങ്ങള്‍; ആയുര്‍വേദം തുണച്ചുവെന്ന് വിശാല്‍

വിശാലിന്റെ പോസ്റ്റിന് താഴെ ചിലർ സംശയവുമായി രം​ഗത്തെത്തി

പിതാവിന് പോസിറ്റീവായിരുന്നു, തനിക്കും രോഗലക്ഷണങ്ങള്‍; ആയുര്‍വേദം തുണച്ചുവെന്ന് വിശാല്‍

പിതാവിന് പോസിറ്റീവ് ആയെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്ക് രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ച് നടനും നിര്‍മ്മാതാവുമായ വിശാൽ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിശാല്‍ ഈ വിവരം അറിയിച്ചത്. വിശാലിനും കുടുംബത്തിനും കോവിഡ് എന്ന രീതിയിലുള്ള നിരവധി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണവുമായി താരം തന്നെ മുന്നോട്ട് വന്നത്.

''അതെ സത്യമാണ്, എന്റെ പിതാവിന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്''- വിശാൽ കുറിച്ചു.

വിശാലിന്റെ പോസ്റ്റിന് താഴെ ചിലർ സംശയവുമായി രം​ഗത്തെത്തി. കോവിഡെന്ന് വിശാൽ എവിടെയും സൂചിപ്പിക്കാത്തതിനാൽ ആശയകുഴപ്പമുണ്ടെന്നാണ് പലരും പറയുന്നത്. ആയുർവേദ മരുന്നുകൊണ്ട് കൊറോണ വൈറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.