LiveTV

Live

Entertainment

മമ്മൂട്ടി, മലയാളത്തിന്‍റെ 'ചമയങ്ങളുടെ സുല്‍ത്താന്‍'; ഡോക്യുമെന്‍ററി പുറത്തിറങ്ങി

നടി അനു സിത്താരയാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്

മമ്മൂട്ടി, മലയാളത്തിന്‍റെ  'ചമയങ്ങളുടെ സുല്‍ത്താന്‍'; ഡോക്യുമെന്‍ററി പുറത്തിറങ്ങി

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി 'ചമയങ്ങളുടെ സുല്‍ത്താന്‍' പുറത്തിറങ്ങി. പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത ഡോക്യുമെന്‍ററി അവതരണം കൊണ്ട് മനോഹരമാണ്. നടി അനു സിത്താരയാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പും അതിന് വേണ്ടിയുള്ള ശ്രമങ്ങളും ഡോക്യുമെന്‍ററി മികച്ച രീതിയില്‍ തന്നെ ആവിഷ്ക്കരിക്കുന്നു.

വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേർന്ന് നിർമിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ സംഗീതം സുമേഷ് സോമസുന്ദർ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് സരയു മോഹന്‍. ലിന്റോ കുര്യനും സാനിയാസും ഒരുമിച്ചാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനാന്‍ ചത്തോലി, വിഷ്ണു പ്രസാദ്. അസോസിയേറ്റ് ഡയറക്ടര്‍ തേജസ് കെ ദാസ്. വിവരണം ഷഹനീര്‍ ബാബു.