LiveTV

Live

Entertainment

അമ്മയ്ക്ക് വേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ മകള്‍: വൈറലായി വർഷ അഭിനയിച്ച വെബ് സീരീസിന്‍റെ ട്രെയിലർ

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു

അമ്മയ്ക്ക് വേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ മകള്‍: വൈറലായി വർഷ അഭിനയിച്ച വെബ് സീരീസിന്‍റെ ട്രെയിലർ

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ലോകത്താകമാനമുള്ള മലയാളികള്‍ ആ അമ്മയ്ക്കും മകള്‍ക്കും സഹായഹസ്തവുമായി എത്തി. പക്ഷേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചെറുതായിരുന്നില്ല. അങ്ങനെ വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു വര്‍ഷ.

വീണ്ടും ഇതാ ആ പെണ്‍കുട്ടി വാര്‍ത്തയാകുകയാണ്. പക്ഷേ, അതിന് കാരണം അവളിലെ കലാകാരിയാണ്. ഒരു അഭിനേത്രി കൂടിയാണ് വര്‍ഷ. വർഷ അഭിനയിച്ച ‘തീ’ എന്ന വെബ് സീരിസിന്‍റെ ട്രെയിലർ ഇന്നലെയാണ് പുറത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇപ്പോള്‍ 'തീ'യുടെ ട്രെയിലര്‍.

അമ്മയ്ക്ക് വേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ മകള്‍: വൈറലായി വർഷ അഭിനയിച്ച വെബ് സീരീസിന്‍റെ ട്രെയിലർ

പ്രതികാരത്തിന്‍റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെയും കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ...(feel the flame). പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു. ഉണ്ണി ഉദയൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോക്കർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

ട്രെയിലർ കാണാം: