LiveTV

Live

Entertainment

അഞ്ചുവയസ്സുകാരിയുടെ കോവിഡ് നിരീക്ഷണം: അലംകൃതയുടെ കോവിഡ് ആശങ്കകള്‍ പങ്കുവെച്ച് സുപ്രിയ

മകള്‍ അലംകൃതയുടെ ഒരു നോട്ട്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോന്‍

അഞ്ചുവയസ്സുകാരിയുടെ കോവിഡ് നിരീക്ഷണം: അലംകൃതയുടെ കോവിഡ് ആശങ്കകള്‍ പങ്കുവെച്ച് സുപ്രിയ

കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൌണും കുറച്ചൊന്നുമല്ല കുട്ടികളെയും സങ്കടത്തിലാക്കിയത്. മാസം രണ്ട് ആകാറായിട്ടും സ്കൂള്‍ തുറന്നിട്ടില്ല. പഠനവും കളിയുമെല്ലാം വീടിന്‍റെ നാല് ചുവരുകളില്‍ മാത്രമായി ഒതുങ്ങുകയാണ്. അതിന്‍റെ സങ്കടവും ആശങ്കയുമെല്ലാം പല കുഞ്ഞുമക്കളും പങ്കുവെച്ചത് നമ്മള്‍ കണ്ടതും അറിഞ്ഞതുമാണ്. ഇപ്പോഴിതാ മകള്‍ അലംകൃതയുടെ ഒരു നോട്ട്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോന്‍.

കോവിഡ് തുടങ്ങി, കോവിഡ് ലോക്ഡൌണ്‍ ആയി, കോവിഡ് നിയമങ്ങള്‍, കോവിഡ് മാറി പഴയ ജീവിതത്തിലേക്ക് മടക്കം- എന്ന അര്‍ത്ഥം വരുന്ന കുഞ്ഞുവാക്കുകളാണ് അലംകൃതയെന്ന അല്ലി നോട്ട്ബുക്കില്‍ കുറിച്ചുവെച്ചിരിക്കുന്നത്.

“അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”- അലംകൃതയുടെ നോട്ടുബുക്ക് പേജ് ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്ത് സുപ്രിയ കുറിച്ചു