LiveTV

Live

Entertainment

വിറകുകള്‍ കൊണ്ടൊരു പൃഥ്വിരാജ് ചിത്രം; വീണ്ടും വിസ്മയം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്

എന്നും കാണുന്ന നിത്യോപയോഗ വസ്തുക്കളിൽ കലയുടെ വിസ്മയം തീർക്കുന്ന ഡാവിഞ്ചി സുരേഷിന്റെ ഏറ്റവും പുതിയ കലാസൃഷ്ടി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്

വിറകുകള്‍ കൊണ്ടൊരു പൃഥ്വിരാജ് ചിത്രം; വീണ്ടും വിസ്മയം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്

എന്നും കാണുന്ന നിത്യോപയോഗ വസ്തുക്കളിൽ കലയുടെ വിസ്മയം തീർക്കുന്ന ഡാവിഞ്ചി സുരേഷിന്റെ ഏറ്റവും പുതിയ കലാസൃഷ്ടി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. മലയാളത്തിന്‍റെ പ്രിയനടന്‍ പൃഥ്വിരാജിന്‍റെ ചിത്രം ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ചിരിക്കുന്നത് വിറകുകൊള്ളികള്‍ കൊണ്ടാണ്. ഏവരെയും വിസ്മയിപ്പിക്കുന്ന ഈ കലാസൃഷ്ടി സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്.

പേപ്പറിൽ വരക്കുംമ പോലെ അത്ര എളുപ്പമല്ല വിറകിൽ ഒരാളുടെ ചിത്രം തീർക്കാൻ. മുമ്പ് പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് തന്റെ കടയിലെ വസ്ത്രങ്ങൾ മുഴുവൻ നൽകിയ നൗഷാദിന്റെ ചിത്രം ഡാവിഞ്ചി സുരേഷ് തുണികൾ കൊണ്ട് തീർത്തിരുന്നു.

ഉദ്ദേശിക്കുന്ന പോലെ എളുപ്പം രൂപമാറ്റം വരുത്തി എടുക്കാൻ വിറകുകൾ കൊണ്ട് ആവില്ല എന്നതിനാൽ തന്നെ ചിത്രം തീർക്കുന്നതിന്റെ ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ. ഇതുപോലെത്തന്നെ ആണികള്‍കൊണ്ട് നടന്‍ ഫഹദ് ഫാസിലിന്‍റെ ചിത്രവും അദ്ദേഹം ഈയിടെ നിര്‍മ്മിച്ചിരുന്നു. ഇതുപോലുള്ള കലാസൃഷ്ടികള്‍ കൊണ്ട് ഡാവിഞ്ചി സുരേഷ് ഒരുപാട് അത്ഭുതങ്ങള്‍ തീര്‍ത്തിട്ടുണ്ട്.